ഓഫർ തീർന്നില്ലേ...? 'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

ഓഫർ തീർന്നില്ലേ...? 'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യബാലകൃഷ്ണന് പിന്നാലെ എംപിമാരായ ഷാഫി പറമ്പിലിനും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍
2026-07-16T13:06:00 | By Athira V
#Phone Scam #Congress Leaders #Fake Minister Post #Kerala #Shafi Parambil #Dean Kuriakose

ന്യൂഡല്‍ഹി: ( www.truevisionnews.com) വിദ്യാബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു.

ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം.

ആള്‍മാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടികള്‍ നല്‍കിയാല്‍ ഷാഫിക്കും ഡീനിനും ഉന്നത പദവികള്‍, കൂടെയുള്ളവര്‍ക്കും മികച്ച പദവികള്‍ നല്‍കാമെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

ഫോണ്‍കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.

സംഭവത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വയനാട് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Congress Leaders Targeted in Fake Minister Post Phone Scam in Kerala

#Phone Scam #Congress Leaders #Fake Minister Post #Kerala #Shafi Parambil #Dean Kuriakose

Next TV

Related Stories
 മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

Jul 16, 2026 01:58 PM

മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ മൂന്നാം വിവാഹം കഴിച്ച യുവാവ് പിടിയിൽ. ജോബിൻ എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയ റെജിയെയും കൂട്ടാളിയെയും...

Read More >>
ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

Jul 16, 2026 01:47 PM

ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ഭർത്താവിന് പരിക്ക്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

Jul 16, 2026 01:46 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

ഹരിപ്പാട് ടിബി ജങ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് പി.ജെ. ചെറിയാൻ എന്ന 66കാരൻ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു...

Read More >>
വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

Jul 16, 2026 01:44 PM

വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. 44 ലക്ഷത്തിന്റെ രണ്ട് പരാതിയിൽ പോലീസ് കേസെടുത്തു. സെക്രട്ടറി പ്രീന ക്രൈംബ്രാഞ്ചിന്...

Read More >>
ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

Jul 16, 2026 01:38 PM

ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. കൗൺസിലിംഗ് റിപ്പോർട്ടിൽ പ്രോസിക്യൂഷൻ എതിർപ്പ്. പാലക്കാട് അഡീഷണൽ സെഷൻസ്...

Read More >>
കൊന്നുകളഞ്ഞല്ലോ...!  മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം,  പ്രതി പിടിയിൽ

Jul 16, 2026 01:28 PM

കൊന്നുകളഞ്ഞല്ലോ...! മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി പിടിയിൽ

തൃശൂർ പാലിയേക്കരയിൽ ചന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ്...

Read More >>
Top Stories

News Roundup

GCC News