ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു
2026-07-16T13:47:00 | By VIPIN P V
#KSRTC Accident #Neyyattinkara #Thiruvananthapuram #Road Accident Kerala #Bus Bike Collision #Kerala News

നെയ്യാറ്റിൻകര: ( www.truevisionnews.com ) നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിലാണ് അപകടം നടന്നത്. പൂവാറിൽ നിന്ന് ഊരമ്പിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കിൽ ദമ്പതികളാണ് സഞ്ചരിച്ചിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ബസ് ബൈക്കിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന രാജൻ റോഡരികിലേക്ക് തെറിച്ചുവീണു. പിന്നിൽ ഇരുന്നിരുന്ന ഭാര്യ ഷർവ റോഡിലേക്ക് വീണു.

വീണ ഉടൻ തന്നെ ബസിന്റെ പിൻചക്രം ഷർവയുടെ ശരീരത്തിൽ കൂടി കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ഷർവ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പരിക്കേറ്റ രാജനെ ഉടൻ തന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് നെയ്യാറ്റിൻകര പഴയ ഉച്ചക്കട ഭാഗത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അമിതവേഗവും അശ്രദ്ധമായ ഓവർടേക്കുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി അധികൃതരും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര-പൂവാർ റൂട്ടിൽ പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പഴയ ഉച്ചക്കട. റോഡിന്റെ വീതികുറവും വാഹനങ്ങളുടെ തിരക്കും ഇവിടെ അപകടസാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു.

Content Highlight: KSRTC Bus Accident Neyyattinkara: Woman Killed After Bike Hit By Bus In Thiruvananthapuram

#KSRTC Accident #Neyyattinkara #Thiruvananthapuram #Road Accident Kerala #Bus Bike Collision #Kerala News

Next TV

Related Stories
ഇതാണോ നല്ല ജീവിതം...? സൗദിയിലെ കൊലക്കേസിൽ പൊതുജനങ്ങൾ പിരിച്ച 80 ലക്ഷം കൊടുത്ത് മോചിതനായി, പിന്നാലെ നാട്ടിലെത്തി ലഹരിക്കടത്ത്; ഇരിട്ടിയിൽ കരിക്കോട്ടക്കരി സ്വദേശി പിടിയിൽ

Jul 16, 2026 02:50 PM

ഇതാണോ നല്ല ജീവിതം...? സൗദിയിലെ കൊലക്കേസിൽ പൊതുജനങ്ങൾ പിരിച്ച 80 ലക്ഷം കൊടുത്ത് മോചിതനായി, പിന്നാലെ നാട്ടിലെത്തി ലഹരിക്കടത്ത്; ഇരിട്ടിയിൽ കരിക്കോട്ടക്കരി സ്വദേശി പിടിയിൽ

സൗദിയിലെ കൊലക്കേസിൽ 80 ലക്ഷം മോചനദ്രവ്യം നൽകി മോചിതനായ കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീൻ ഇരിട്ടിയിൽ ലഹരിക്കടത്തിന് പിടിയിൽ. ബംഗളൂരു...

Read More >>
വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

Jul 16, 2026 02:39 PM

വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന തമ്പാനൂർ മിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ വിദ്യാർഥി അക്ഷയ് വിജയ് മരിച്ചു. സംഭവത്തിൽ...

Read More >>
ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ

Jul 16, 2026 02:20 PM

ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ

ബസുകളിലെ വോക്കൽ സ്പീക്കറുകൾ അഴിച്ചുമാറ്റണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പ്രിയദർശിനി പദ്ധതി വൻവിജയം. ലക്ഷ്വറി ബസുകൾ ഉടൻ...

Read More >>
 മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

Jul 16, 2026 01:58 PM

മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ മൂന്നാം വിവാഹം കഴിച്ച യുവാവ് പിടിയിൽ. ജോബിൻ എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയ റെജിയെയും കൂട്ടാളിയെയും...

Read More >>
ഇത്രയും കാലം എവിടെയായിരുന്നു ?വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

Jul 16, 2026 01:57 PM

ഇത്രയും കാലം എവിടെയായിരുന്നു ?വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

വാണിയംകുളത്ത് നിന്ന് കാണാതായ ബാബു ഭാസ്കർ, രമാദേവി, വിഷ്ണു എന്നിവരെ കർണാടക ചാമരാജ് നഗറിൽ നിന്ന് ഷൊർണൂർ പോലീസ് കണ്ടെത്തി. വാടക വീട്ടിൽ...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

Jul 16, 2026 01:46 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

ഹരിപ്പാട് ടിബി ജങ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് പി.ജെ. ചെറിയാൻ എന്ന 66കാരൻ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു...

Read More >>
Top Stories

News Roundup

GCC News