റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം
2026-07-16T13:46:00 | By Susmitha Surendran
#Haripad #KSRTC Accident #National Highway #Kerala News

ഹരിപ്പാട്: (https://truevisionnews.com/)  ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ ഹരിപ്പാട് ടിബി ജങ്ഷന് സമീപമായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ടിബി ജങ്ഷന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാനെ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കരുവാറ്റയിൽ താമസിച്ചുവരികയായിരുന്നു ചെറിയാൻ. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.അപകടം നടന്ന ഭാഗത്ത് സീബ്രാ ലൈനോ ഫുട്ഓവർ ബ്രിഡ്ജോ ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

സീബ്രാ ലൈൻ മാത്രം ഉപയോഗിക്കുക: റോഡ് മുറിച്ചുകടക്കാൻ എല്ലായ്പ്പോഴും സീബ്രാ ലൈൻ അല്ലെങ്കിൽ സബ്‌വേ/ഫുട്ട് ഓവർ ബ്രിഡ്ജ് തിരഞ്ഞെടുക്കുക.

വലതും ഇടതും നോക്കുക: റോഡിലേക്ക് ഇറങ്ങുന്നതിന് മുൻപ് ആദ്യം വലത്തോട്ടും, ശേഷം ഇടത്തോട്ടും, വീണ്ടും വലത്തോട്ടും നോക്കി വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.

ഫോൺ ഒഴിവാക്കുക: റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതോ ഹെഡ്‌ഫോൺ വെച്ച് പാട്ട് കേൾക്കുന്നതോ പൂർണ്ണമായും ഒഴിവാക്കുക. ശ്രദ്ധ തിരിയുന്നത് അപകടത്തിന് വഴിയൊരുക്കും.

വാഹനങ്ങളുടെ വേഗത കണക്കാക്കുക: ഒരു വാഹനം അടുത്തെത്തും മുൻപ് വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കരുത്. വാഹനത്തിന്റെ അകലവും വേഗതയും കണക്കാക്കി സുരക്ഷിതമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മുറിച്ചുകടക്കുക.

Content Highlight: Elderly Man Killed In KSRTC Bus Accident At Haripad TB Junction

#Haripad #KSRTC Accident #National Highway #Kerala News

Next TV

Related Stories
വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

Jul 16, 2026 02:39 PM

വിഴിഞ്ഞത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിബിഎ വിദ്യാര്‍ഥി മരിച്ചു

വിഴിഞ്ഞത്ത് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന തമ്പാനൂർ മിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ വിദ്യാർഥി അക്ഷയ് വിജയ് മരിച്ചു. സംഭവത്തിൽ...

Read More >>
ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ

Jul 16, 2026 02:20 PM

ഒന്നും വേണ്ട, അഴിച്ചുമാറ്റിക്കോളൂ....! ബസുകളിലെ ‘വോക്കൽ’ സ്പീക്കറുകൾ അഴിച്ചുമാറ്റണം; കർശന നിർദ്ദേശവുമായി ഗതാഗത മന്ത്രി സി.പി. ജോൺ

ബസുകളിലെ വോക്കൽ സ്പീക്കറുകൾ അഴിച്ചുമാറ്റണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പ്രിയദർശിനി പദ്ധതി വൻവിജയം. ലക്ഷ്വറി ബസുകൾ ഉടൻ...

Read More >>
 മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

Jul 16, 2026 01:58 PM

മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ മൂന്നാം വിവാഹം കഴിച്ച യുവാവ് പിടിയിൽ. ജോബിൻ എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയ റെജിയെയും കൂട്ടാളിയെയും...

Read More >>
ഇത്രയും കാലം എവിടെയായിരുന്നു ?വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

Jul 16, 2026 01:57 PM

ഇത്രയും കാലം എവിടെയായിരുന്നു ?വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

വാണിയംകുളത്ത് നിന്ന് കാണാതായ ബാബു ഭാസ്കർ, രമാദേവി, വിഷ്ണു എന്നിവരെ കർണാടക ചാമരാജ് നഗറിൽ നിന്ന് ഷൊർണൂർ പോലീസ് കണ്ടെത്തി. വാടക വീട്ടിൽ...

Read More >>
ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

Jul 16, 2026 01:47 PM

ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ഭർത്താവിന് പരിക്ക്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ്...

Read More >>
വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

Jul 16, 2026 01:44 PM

വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. 44 ലക്ഷത്തിന്റെ രണ്ട് പരാതിയിൽ പോലീസ് കേസെടുത്തു. സെക്രട്ടറി പ്രീന ക്രൈംബ്രാഞ്ചിന്...

Read More >>
Top Stories

News Roundup

GCC News