ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ

ഡ്രൈവറേ... വിട്ടോ, ഞാൻ ഡ്യൂട്ടി നിർത്തി പോവാ...! വനിതാ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്രക്കാരൻ; പിന്നാലെ തർക്കം, ഒടുവിൽ ബസ്സും ഉപേക്ഷിച്ച് ഇറങ്ങി കണ്ടക്ടർ
2026-07-16T12:09:00 | By Athira V
#KSRTC #Kochi News #Kerala Transport #Vyttila #Conductor Seat

കൊച്ചി: ( www.truevisionnews.com ) വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി . കൊച്ചി വൈറ്റില ഹബ്ബിലാണ് സംഭവം . ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇതോടെ വൈറ്റില ഹബ്ബിൽ കുടുങ്ങിയത്.

കലൂരിനും വൈറ്റിലയ്ക്കും ഇടയിൽ വച്ചാണ് തർക്കത്തിന് തുടക്കം. യാത്രക്കാരിൽ ഒരാൾ വനിതാ കണ്ടക്ടർക്കായി നീക്കിവച്ച സീറ്റിൽ ഇരുന്നു. ഉടൻ തന്നെ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ യാത്രക്കാരൻ അത് ചെവിക്കൊണ്ടില്ല. വാക്കുതർക്കം രൂക്ഷമായതോടെ കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് ബസ് വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ഡ്യൂട്ടി അവസാനിപ്പിച്ച് ബസിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഡ്രൈവർക്ക് മാത്രം ബസ് ഓടിക്കാൻ സാധിക്കാത്ത സാഹചര്യം വന്നു. സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാർ വൈറ്റിലയിൽ കുടുങ്ങി.

വിവരമറിഞ്ഞ് കെഎസ്ആർടിസി അധികൃതരും പൊലീസും ഉടൻ സ്ഥലത്തെത്തി. പിന്നീട് മറ്റൊരു ബസ് ക്രമീകരിച്ച് യാത്രക്കാരെയും കണ്ടക്ടറെയും അതിലേക്ക് മാറ്റി സർവീസ് പുനഃരാരംഭിച്ചു. അതേസമയം, പ്രശ്നങ്ങൾക്ക് കാരണക്കാരനായ യാത്രക്കാരൻ മറ്റൊരു ബസിൽ കയറി യാത്ര തുടർന്നു. വനിതാ ജീവനക്കാർക്കെതിരായ ഇത്തരം പെരുമാറ്റത്തിൽ കർശന നടപടി വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്

Content Highlight: KSRTC Bus Halted in Vyttila After Fight Over Women's Conductor Seat

#KSRTC #Kochi News #Kerala Transport #Vyttila #Conductor Seat

Next TV

Related Stories
'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

Jul 16, 2026 01:00 PM

'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

കഞ്ഞിക്കുഴിയിലെ കുടിയിറക്കലിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരെ എം.എം. മണി വെല്ലുവിളിച്ചു. മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ലെന്നും നിയമം...

Read More >>
കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

Jul 16, 2026 12:41 PM

കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

തൃശൂർ അന്നമനടയിൽ വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരനെ സംഘം മർദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേരളത്തിൽ...

Read More >>
കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:28 PM

കോഴിക്കോട് തൊട്ടിൽപ്പാലത്തിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തൊട്ടിൽപ്പാലം യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് (24) ആണ് മരണപ്പെട്ടത്....

Read More >>
പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ

Jul 16, 2026 12:28 PM

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയിൽ

പയ്യന്നൂർ ബേബി മെമ്മോറിയലിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു. ഡോക്ടർമാർക്ക് വീഴ്ചയുണ്ടെന്ന് മെഡിക്കൽ ബോർഡ്. അനസ്തേഷ്യ ഡോക്ടർ...

Read More >>
ഇതെന്താ  വെള്ളരിക്കാപട്ടണമോ? വാക്ക് തർക്കത്തിനൊടുവിൽ ക്രൂരമർദ്ദനം; വടക്കഞ്ചേരിയിൽ  സ്വകാര്യ ബസ് കണ്ടക്ടർക്ക് പരിക്ക്

Jul 16, 2026 12:02 PM

ഇതെന്താ വെള്ളരിക്കാപട്ടണമോ? വാക്ക് തർക്കത്തിനൊടുവിൽ ക്രൂരമർദ്ദനം; വടക്കഞ്ചേരിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് പരിക്ക്

പാലക്കാട് വാക്ക് തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ സംഘം മർദിച്ചു. മംഗലം ഡാം പെട്രോൾ പമ്പിൽ വെച്ചായിരുന്നു ആക്രമണം. പ്രതിഷേധിച്ച് ബസ്...

Read More >>
സ്വർണം കട്ടു, പക്ഷേ 'ലക്ക്' കെട്ടു; കൂരാച്ചുണ്ടിൽ മോഷണം പോയ സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്

Jul 16, 2026 12:01 PM

സ്വർണം കട്ടു, പക്ഷേ 'ലക്ക്' കെട്ടു; കൂരാച്ചുണ്ടിൽ മോഷണം പോയ സ്വർണം ചെടിച്ചട്ടിയിൽ തിരികെ വച്ച് മോഷ്ടാവ്

കൂരാച്ചുണ്ട് ശങ്കരവയലിൽ മോഷണം പോയ മൂന്നരപ്പവൻ സ്വർണം ഒരാഴ്ചയ്ക്ക് ശേഷം വീടിന് പിൻവശത്തെ ചെടിച്ചട്ടിയിൽ കണ്ടെത്തി. നാട്ടുകാരുടെ അന്വേഷണത്തെ...

Read More >>
Top Stories

News Roundup