കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം

കളിച്ച് കളിച്ച് എങ്ങോട്ടാ...? അർജന്റീന ഇംഗ്ലണ്ട് ഫുട്‌ബോള്‍ മത്സരത്തിനിടെ കറണ്ട് പോയി; മാളയില്‍ കെഎസ്ഇബി ജീവനക്കാരന് മര്‍ദ്ദനം
2026-07-16T12:41:00 | By Susmitha Surendran
#KSEB #Thrissur #Power Cut #Football #Kerala News

തൃശൂര്‍: (https://truevisionnews.com/) ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് തൃശൂർ മാള കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് ക്രൂരമർദ്ദനം. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമിഫൈനൽ മത്സരത്തിന് തൊട്ടുമുമ്പാണ് അന്നമനടയിൽ വൈദ്യുതി മുടങ്ങിയത്.  അന്നമനട 33 കെവി സബ്സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരൻ നിധിനാണ് ആക്രമണത്തിനിരയായത്. 

ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി ബന്ധം തകരാറിലായതോടെ ഓഫീസിലെത്തിയ ഒരു സംഘം യുവാക്കൾ ജീവനക്കാരെ അസഭ്യം പറയുകയും, നിധിനെ മുളവടി ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. 33 കെവി സബ്സ്റ്റേഷനിലാണ് ആക്രമണം നടന്നത്.  പരിക്കേറ്റ നിധിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 കെഎസ്ഇബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ പലയിടങ്ങളിലും ഇന്നലെ ഫുട്ബോൾ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിൽ വ്യാപക പ്രതിഷേധം നടന്നു. തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു.

എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർകട്ട്. മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിന് മുന്നിലും ഡിവൈഎഫ്ഐ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.മത്സരങ്ങൾ കാണുന്ന സമയത്ത് വൈദ്യുതി മുടക്കരുതെന്നാണ് പൊതുജനങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ സാങ്കേതിക കാരണങ്ങളും ലോഡ് ഷെഡ്ഡിംഗും കാരണമാണ് പവർകട്ട് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി അധികൃതർ വിശദീകരിക്കുന്നു.

Content Highlight: KSEB Employee Attacked In Thrissur Over Power Cut During Football Match

#KSEB #Thrissur #Power Cut #Football #Kerala News

Next TV

Related Stories
 മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

Jul 16, 2026 01:58 PM

മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ മൂന്നാം വിവാഹം കഴിച്ച യുവാവ് പിടിയിൽ. ജോബിൻ എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയ റെജിയെയും കൂട്ടാളിയെയും...

Read More >>
ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

Jul 16, 2026 01:47 PM

ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ഭർത്താവിന് പരിക്ക്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

Jul 16, 2026 01:46 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

ഹരിപ്പാട് ടിബി ജങ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് പി.ജെ. ചെറിയാൻ എന്ന 66കാരൻ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു...

Read More >>
വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

Jul 16, 2026 01:44 PM

വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. 44 ലക്ഷത്തിന്റെ രണ്ട് പരാതിയിൽ പോലീസ് കേസെടുത്തു. സെക്രട്ടറി പ്രീന ക്രൈംബ്രാഞ്ചിന്...

Read More >>
ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

Jul 16, 2026 01:38 PM

ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. കൗൺസിലിംഗ് റിപ്പോർട്ടിൽ പ്രോസിക്യൂഷൻ എതിർപ്പ്. പാലക്കാട് അഡീഷണൽ സെഷൻസ്...

Read More >>
കൊന്നുകളഞ്ഞല്ലോ...!  മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം,  പ്രതി പിടിയിൽ

Jul 16, 2026 01:28 PM

കൊന്നുകളഞ്ഞല്ലോ...! മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി പിടിയിൽ

തൃശൂർ പാലിയേക്കരയിൽ ചന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ്...

Read More >>
Top Stories

News Roundup

GCC News