'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി

'മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം, അത്തരക്കാർ വഴിയേ നടക്കില്ല'; വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് എം.എം മണി
2026-07-16T13:00:00 | By VIPIN P V
#MM Mani #CPM #Forest Department #Kanjikkuzhi #Eviction #Kerala Politics #VD Satheesan

കഞ്ഞിക്കുഴി: ( www.truevisionnews.com) കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസംഗം.

"മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അത്തരക്കാർക്ക് വഴിയേ നടക്കാൻ കഴിയില്ല" എന്ന് മണി പറഞ്ഞു. "ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി വരുമെന്ന് പറഞ്ഞല്ല പൊതുപ്രവർത്തനത്തിൽ ഇറങ്ങുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമസിക്കുന്ന സ്ഥലം 150 വർഷം മുൻപ് വനമായിരുന്നുവെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കുന്ന നീക്കത്തെ മണി ശക്തമായി എതിർത്തു. "കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ പുഴയോരത്തോ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് തന്നെ നേരിടേണ്ടിവരും. അത്തരം സാഹചര്യങ്ങളിൽ നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.

അത്തരമൊരു സാഹചര്യം ഉണ്ടാക്കരുത്" എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മണി വിമർശിച്ചു. "വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി. 'ഉമ്മാക്കി' കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട" എന്നായിരുന്നു പരിഹാസം. "ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മാധ്യമങ്ങൾ ചുറ്റുമുള്ളതുകൊണ്ട് അതിനപ്പുറം കാര്യങ്ങൾ പറയുന്നില്ല" എന്നും മണി പറഞ്ഞു.

ആവശ്യമില്ലാത്ത പണികൾ വനംവകുപ്പ് ചെയ്യരുതെന്നും ഇത്തരം നീക്കങ്ങൾ തുടർന്നാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിയുടെ പ്രസംഗം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.

Content Highlight: MM Mani Threatens Forest Officials Over Eviction Drive In Kanjikkuzhi

#MM Mani #CPM #Forest Department #Kanjikkuzhi #Eviction #Kerala Politics #VD Satheesan

Next TV

Related Stories
 മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

Jul 16, 2026 01:58 PM

മൂന്നാമത്തെ വിവാഹത്തിനിടെ രണ്ടാം ഭാര്യ എത്തി: ശാസ്താംകോട്ടയിൽ വിവാഹ തട്ടിപ്പ്, യുവാവും കൂട്ടാളിയും പിടിയിൽ

രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ മൂന്നാം വിവാഹം കഴിച്ച യുവാവ് പിടിയിൽ. ജോബിൻ എന്ന വ്യാജപേരിൽ തട്ടിപ്പ് നടത്തിയ റെജിയെയും കൂട്ടാളിയെയും...

Read More >>
ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

Jul 16, 2026 01:47 PM

ഭർത്താവിന്റെ കൺമുന്നിൽ...! നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു

നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. ഭർത്താവിന് പരിക്ക്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ്...

Read More >>
റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

Jul 16, 2026 01:46 PM

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചുതെറിപ്പിച്ചു; ഹരിപ്പാട് വയോധികന് ദാരുണാന്ത്യം

ഹരിപ്പാട് ടിബി ജങ്ഷനിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് പി.ജെ. ചെറിയാൻ എന്ന 66കാരൻ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു...

Read More >>
വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

Jul 16, 2026 01:44 PM

വടകര കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപത്തട്ടിപ്പ്; 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട് നിക്ഷേപകർ, പോലീസ് അന്വേഷണം ആരംഭിച്ചു

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്. 44 ലക്ഷത്തിന്റെ രണ്ട് പരാതിയിൽ പോലീസ് കേസെടുത്തു. സെക്രട്ടറി പ്രീന ക്രൈംബ്രാഞ്ചിന്...

Read More >>
ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

Jul 16, 2026 01:38 PM

ചെന്താമരയ്ക്ക് ജീവപര്യന്തമോ? നെന്മാറ ഇരട്ടക്കൊലപാതക കേസ്, ശിക്ഷാവിധി തിങ്കളാഴ്ച

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. കൗൺസിലിംഗ് റിപ്പോർട്ടിൽ പ്രോസിക്യൂഷൻ എതിർപ്പ്. പാലക്കാട് അഡീഷണൽ സെഷൻസ്...

Read More >>
കൊന്നുകളഞ്ഞല്ലോ...!  മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം,  പ്രതി പിടിയിൽ

Jul 16, 2026 01:28 PM

കൊന്നുകളഞ്ഞല്ലോ...! മദ്യപാനത്തിനിടെ തർക്കം, കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി പിടിയിൽ

തൃശൂർ പാലിയേക്കരയിൽ ചന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ്...

Read More >>
Top Stories

News Roundup

GCC News