കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്
2026-07-15T18:34:00 | By VIPIN P V
#Kozhikode News #Feroke Police #Hospital Attack #Kerala Crime #Bail Jumping

കോഴിക്കോട്: ( www.truevisionnews.com ) ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി കടന്നലില്‍ വീട്ടില്‍ മുഹമ്മദ് മര്‍ജഹാന്‍(33) ആണ് പിടിയിലായത്.

2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വെച്ച് അവിടത്തെ ജീവനക്കാരിയെ മുഹമ്മദ് മർജഹാൻ ആക്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ കഴുത്തിന് കുത്തിപിടിച്ച ശേഷം നെഞ്ചിൽ ഇടിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.

സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ റിമാന്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ മുഹമ്മദ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ പ്രതി വീണ്ടും ഫറോക്ക് പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബിൻ, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ ഫറോക്ക് ടൗണിൽ വെച്ചായിരുന്നു അറസ്റ്റ്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി മുഹമ്മദിനെ വീണ്ടും റിമാന്റ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിനടന്നതിനും ആശുപത്രി ജീവനക്കാരിയെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രി പോലുള്ള പൊതു സ്ഥലങ്ങളിൽ ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: Kozhikode Hospital Attack Case: Accused Arrested After Jumping Bail in Feroke

#Kozhikode News #Feroke Police #Hospital Attack #Kerala Crime #Bail Jumping

Next TV

Related Stories
കള്ളന് പട്ടിണിയാവും...! തൃശൂർ കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപ്പുരയിൽ മോഷണം; സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും പാത്രങ്ങളും കവർന്നു

Jul 15, 2026 07:16 PM

കള്ളന് പട്ടിണിയാവും...! തൃശൂർ കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപ്പുരയിൽ മോഷണം; സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും പാത്രങ്ങളും കവർന്നു

തൃശൂർ കൊടുങ്ങല്ലൂരിലെ യു.പി. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും കുക്കറും മിക്സിയും മോഷ്ടിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ...

Read More >>
മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത്  ഇന്നും  വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Jul 15, 2026 06:52 PM

മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിനാൽ ഇന്നും രാത്രി പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽനിനോയും...

Read More >>
പിഴവുണ്ടായില്ലെന്ന്; പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം, അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

Jul 15, 2026 06:09 PM

പിഴവുണ്ടായില്ലെന്ന്; പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം, അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം...

Read More >>
 'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....!  405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി

Jul 15, 2026 06:02 PM

'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....! 405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി

മലപ്പുറം പെരിന്തൽമണ്ണയിൽ 405 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശി 'ഫൂലൻ മണി' അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അങ്ങാടിപ്പുറത്ത് നടത്തിയ...

Read More >>
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jul 15, 2026 05:55 PM

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ...

Read More >>
'തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ; വസ്തുത മറക്കരുത്, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല' - കത്തയച്ച് പിണറായി വിജയൻ

Jul 15, 2026 05:44 PM

'തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ; വസ്തുത മറക്കരുത്, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല' - കത്തയച്ച് പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിൽ നിയമ തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത്. എംഎസ്സി...

Read More >>
Top Stories

News Roundup