#Palakkad News #Infant Death #Kerala News #Breastfeeding Safety #Kadambazhippuram
പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ദാരുണ സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുടുംബാംഗങ്ങൾ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും ഏക മകനായിരുന്നു യുവാൻ. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി. കുഞ്ഞിന്റെ മരണത്തിൽ നാട് മുഴുവൻ ദുഃഖത്തിലാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശിശുക്കൾക്ക് മുലപ്പാൽ നൽകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കുഞ്ഞിനെ മുലയൂട്ടുമ്പോൾ നിവർന്നിരിക്കുന്ന രീതിയിൽ പിടിക്കണം. മുലയൂട്ടി കഴിഞ്ഞ് കുഞ്ഞിനെ ഉടൻ കിടത്താതെ കുറച്ച് നേരം തോളിൽ ചായ്ച് പിടിച്ച് ഡകാർ എടുപ്പിക്കുന്നത് നല്ലതാണ്.
ശ്വാസതടസം, ചുമ, മുഖം നീലിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Content Highlight: Palakkad Infant Dies: 6-Month-Old Chokes on Breast Milk in Kadambazhippuram
#Palakkad News #Infant Death #Kerala News #Breastfeeding Safety #Kadambazhippuram































