'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....! 405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി

 'ഫൂലൻ മണി'യെ ഇനി ആരും കാത്ത് നിൽക്കേണ്ട.....!  405 ഗ്രാം എംഡിഎംഎയുമായി ഫൂലൻ മണിയെ ഓപ്പറേഷൻ തൂഫാൻ പൊക്കി
2026-07-15T18:02:00 | By Susmitha Surendran
#Perinthalmanna #MDMA #Drug Seizure #Operation Thoofan #Kerala Police

മലപ്പുറം : (https://truevisionnews.com/) എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. വേങ്ങര സ്വദേശി അനിൽ എന്ന 'ഫൂലൻ മണി'യെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 405 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കേരള പൊലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

അങ്ങാടിപ്പുറം പാലത്തിന് സമീപം സ്വിഫ്റ്റ് കാറിലിരിക്കെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പെടുത്തി. കാറിൽ നിന്നാണ് 405 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനിൽ.

കവർച്ച, മോഷണം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് 'ഫൂലൻ മണി'. നേരത്തെ കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു.

ഇയാൾക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. എവിടെ നിന്നാണ് ലഹരി എത്തിക്കുന്നത്, ആർക്കൊക്കെയാണ് വിൽപ്പന നടത്തുന്നത് എന്നിവ സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Content Highlight: Kerala Operation Thoofan: 405g MDMA Seized, Drug Peddler Phoolan Mani Held In Perinthalmanna

#Perinthalmanna #MDMA #Drug Seizure #Operation Thoofan #Kerala Police

Next TV

Related Stories
മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത്  ഇന്നും  വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Jul 15, 2026 06:52 PM

മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിനാൽ ഇന്നും രാത്രി പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽനിനോയും...

Read More >>
കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

Jul 15, 2026 06:34 PM

കഴുത്തിന് കുത്തിപിടിച്ച് നെഞ്ചില്‍ ഇടിച്ചു, ഫറോക്കിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് മർജഹാൻ അറസ്റ്റിൽ. ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ...

Read More >>
പിഴവുണ്ടായില്ലെന്ന്; പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം, അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

Jul 15, 2026 06:09 PM

പിഴവുണ്ടായില്ലെന്ന്; പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം, അനസ്തീഷ്യ നൽകിയ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോർട്ടം...

Read More >>
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Jul 15, 2026 05:55 PM

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ...

Read More >>
'തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ; വസ്തുത മറക്കരുത്, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല' - കത്തയച്ച് പിണറായി വിജയൻ

Jul 15, 2026 05:44 PM

'തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ; വസ്തുത മറക്കരുത്, ഊഹങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല' - കത്തയച്ച് പിണറായി വിജയൻ

വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിൽ നിയമ തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത്. എംഎസ്സി...

Read More >>
ഇത്തവണ 30 കോടി ആർക്ക് സ്വന്തം?  മടികാണിക്കാതെ ഒന്നെടുത്തോളൂ....; തിരുവോണം ബംബർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Jul 15, 2026 05:32 PM

ഇത്തവണ 30 കോടി ആർക്ക് സ്വന്തം? മടികാണിക്കാതെ ഒന്നെടുത്തോളൂ....; തിരുവോണം ബംബർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ ടിക്കറ്റ് നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി ഒന്നാം സമ്മാനം. ടിക്കറ്റ്...

Read More >>
Top Stories

News Roundup