രുചിയുടെ പേരിൽ കെണി...! കൊച്ചിയിൽ കുഴിമന്തി കഴിച്ച് അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

രുചിയുടെ പേരിൽ കെണി...! കൊച്ചിയിൽ കുഴിമന്തി കഴിച്ച് അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ; അൽ റീം റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
2026-07-14T19:57:00 | By VIPIN P V
#Food Poisoning #Kochi #Al Reem Mandi Restaurant #License Suspended

കൊച്ചി: ( www.truevisionnews.com ) കതൃക്കടവിലെ അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ നിന്ന് മന്തി കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

തുടർന്ന് പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അടക്കം ചികിത്സ തേടി. അടുത്തടുത്ത ദിവസങ്ങളിലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുവരെ അമ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെയാണ് ഔദ്യോഗിക പരാതി ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ തന്നെ ഹോട്ടലിലെത്തി പരിശോധന നടത്തി. ശുചിത്വമില്ലായ്മയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിച്ചു.

തുടർനടപടിയുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അൽ റീം കുഴിമന്തിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച മന്തി, സലാഡ്, സോസുകൾ തുടങ്ങിയ ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷണം കഴിച്ച് അസ്വസ്ഥതകൾ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്നും അവർ നിർദേശിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: Kochi Al Reem Mandi Restaurant License Suspended After 50 Suffer Food Poisoning

#Food Poisoning #Kochi #Al Reem Mandi Restaurant #License Suspended

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു

Jul 14, 2026 09:28 PM

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു

വയനാട് സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സൈക്കിൾ യാത്രികനായ വിദ്യാർഥി മനു മരിച്ചു. വാഹനം ഇടിച്ചിട്ടതാണെന്ന സംശയം. പൊലീസ്...

Read More >>
'കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം'; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

Jul 14, 2026 08:40 PM

'കോടതിക്കെതിരായ കെ.മുരളീധരൻ്റെ പരാമർശം ഗൗരവതരം'; സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതിയെ വെല്ലുവിളിക്കുന്നതും അന്വേഷണം...

Read More >>
ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്

Jul 14, 2026 08:11 PM

ശരീരത്തിൽ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ; അടൂരിൽ മരിച്ച ഷെഹാനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, ആത്മഹത്യയെന്ന് പൊലീസ്

അടൂർ കോട്ടമുകളിൽ 31കാരി ഷെഹാനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൺസുഹൃത്ത് കസ്റ്റഡിയിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്ന പ്രാഥമിക...

Read More >>
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ‘തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും’ - മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

Jul 14, 2026 07:29 PM

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ‘തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും’ - മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ട 900 ജീവനക്കാർക്ക് ജി-ടെക്കിൽ ജോലി നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചിയിൽ...

Read More >>
ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

Jul 14, 2026 06:47 PM

ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. 200 കോടി ഓണവിപണിക്കും 53 കോടി മഞ്ഞ കാർഡ് ഓണക്കിറ്റിനും....

Read More >>
കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

Jul 14, 2026 06:41 PM

കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

മട്ടന്നൂരിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരം നൽകിയ ഐടിഐ അധ്യാപകൻ ഒളിവിൽ. 21 പേർ...

Read More >>
Top Stories

News Roundup