പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത്  ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
2026-07-14T18:34:00 | By VIPIN P V

പയ്യന്നൂർ: ( www.truevisionnews.com ) പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വിഷയം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതേസമയം, കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പയ്യന്നൂർ ബേബി മെമോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴികളാണ് പൊലീസ് എടുത്തത്. തങ്ങളുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടർമാർ പൊലീസിന് നൽകിയ മൊഴി.

കുഞ്ഞിന്റെ പരിക്കിന്റെ സ്വഭാവം കാരണം അനസ്തീഷ്യ നൽകുകയെന്നത് അനിവാര്യമായിരുന്നുവെന്നും, അനസ്തീഷ്യ നൽകാതെ സ്റ്റിച്ച് ഇടാൻ സാധിക്കുമായിരുന്നില്ലെന്നുമാണ് ഡോക്ടർമാരുടെ വാദം.

എന്നാൽ, കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ ചോദ്യം ചെയ്യലിന് ഇന്നും ഹാജരായിട്ടില്ലെന്നാണ് വിവരം. കേസിൽ മരിച്ച ദേവാൻഷ് ശൗര്യയുടെ ബന്ധുക്കളുടെ മൊഴിയും പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് അടുത്ത ഘട്ട നടപടികളിലേക്ക് കടക്കുക.

Content Highlight: Payyannur Toddler Death: Child Rights Commission Seeks Report, Doctors Questioned

Next TV

Related Stories
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ‘തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും’ - മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

Jul 14, 2026 07:29 PM

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ‘തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും’ - മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ട 900 ജീവനക്കാർക്ക് ജി-ടെക്കിൽ ജോലി നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചിയിൽ...

Read More >>
ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

Jul 14, 2026 06:47 PM

ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. 200 കോടി ഓണവിപണിക്കും 53 കോടി മഞ്ഞ കാർഡ് ഓണക്കിറ്റിനും....

Read More >>
കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

Jul 14, 2026 06:41 PM

കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

മട്ടന്നൂരിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരം നൽകിയ ഐടിഐ അധ്യാപകൻ ഒളിവിൽ. 21 പേർ...

Read More >>
ലൈവ് സ്ട്രീമിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ മുന്‍ കൂട്ടാളി മമ്മു അറസ്റ്റില്‍

Jul 14, 2026 06:09 PM

ലൈവ് സ്ട്രീമിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ മുന്‍ കൂട്ടാളി മമ്മു അറസ്റ്റില്‍

യൂട്യൂബ് ലൈവിൽ സ്ത്രീയെ അധിക്ഷേപിച്ച കേസിൽ തൊപ്പിയുടെ കൂട്ടാളി മമ്മു അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. തൊപ്പി ഉൾപ്പെടെ നാല്...

Read More >>
ഇന്നും ഇരുട്ടിലാവും; സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് കെഎസ്ഇബി

Jul 14, 2026 06:03 PM

ഇന്നും ഇരുട്ടിലാവും; സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം. ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ കൂടുമെന്ന് കെഎസ്ഇബി. എൽനിനോയും മഴക്കുറവും...

Read More >>
 നേരറിയാൻ ക്രൈംബ്രാഞ്ച്....!  2018ലെ മഹാപ്രളയം മനുഷ്യനിർമിതമോ? കൃഷ്ണൻകുട്ടിയുടെ പേരിൽ വന്ന ശബ്ദ രേഖയിൽ  അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

Jul 14, 2026 05:25 PM

നേരറിയാൻ ക്രൈംബ്രാഞ്ച്....! 2018ലെ മഹാപ്രളയം മനുഷ്യനിർമിതമോ? കൃഷ്ണൻകുട്ടിയുടെ പേരിൽ വന്ന ശബ്ദ രേഖയിൽ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

2018ലെ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മുൻ മന്ത്രി കെ...

Read More >>
Top Stories

News Roundup