ലൈവ് സ്ട്രീമിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ മുന്‍ കൂട്ടാളി മമ്മു അറസ്റ്റില്‍

ലൈവ് സ്ട്രീമിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; തൊപ്പിയുടെ മുന്‍ കൂട്ടാളി മമ്മു അറസ്റ്റില്‍
2026-07-14T18:09:00 | By VIPIN P V
#YouTuber Thoppi #Arrest #Cyber Abuse #Mammu Arrested

മലപ്പുറം: ( www.truevisionnews.com ) ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മു അറസ്റ്റില്‍. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ യുവതിയെ ചേര്‍ത്ത് മമ്മു പറയുകയായിരുന്നു. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയായിരുന്നു മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മമ്മുവിന് പുറമേ തൊപ്പി, ഷമീര്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയായിരുന്നു കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്.

ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ മറ്റൊരു പരാതി കൂടി ആലുവ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ തൊപ്പിക്കും മമ്മുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. തൊപ്പി നിലവില്‍ ഒളിവിലാണ്.

Content Highlight: YouTuber Thoppi Gang Member Mammu Arrested in Abuse Case, Thoppi Absconding

#YouTuber Thoppi #Arrest #Cyber Abuse #Mammu Arrested

Next TV

Related Stories
ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

Jul 14, 2026 06:47 PM

ഓണവിപണി സജീവമാക്കാന്‍; സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ച് സർക്കാർ, മഞ്ഞ കാർഡ് വിഭാഗത്തിന് സൗജന്യ കിറ്റ്

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് കേരള സർക്കാർ. 200 കോടി ഓണവിപണിക്കും 53 കോടി മഞ്ഞ കാർഡ് ഓണക്കിറ്റിനും....

Read More >>
കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

Jul 14, 2026 06:41 PM

കണ്ണൂരിൽ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച വടകര സ്വദേശി അധ്യാപകൻ ഒളിവിൽ

മട്ടന്നൂരിൽ കെജിസിഇ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരം നൽകിയ ഐടിഐ അധ്യാപകൻ ഒളിവിൽ. 21 പേർ...

Read More >>
പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത്  ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

Jul 14, 2026 06:34 PM

പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. രണ്ട് ഡോക്ടർമാരുടെ മൊഴിയെടുത്തു....

Read More >>
ഇന്നും ഇരുട്ടിലാവും; സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് കെഎസ്ഇബി

Jul 14, 2026 06:03 PM

ഇന്നും ഇരുട്ടിലാവും; സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം. ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ കൂടുമെന്ന് കെഎസ്ഇബി. എൽനിനോയും മഴക്കുറവും...

Read More >>
 നേരറിയാൻ ക്രൈംബ്രാഞ്ച്....!  2018ലെ മഹാപ്രളയം മനുഷ്യനിർമിതമോ? കൃഷ്ണൻകുട്ടിയുടെ പേരിൽ വന്ന ശബ്ദ രേഖയിൽ  അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

Jul 14, 2026 05:25 PM

നേരറിയാൻ ക്രൈംബ്രാഞ്ച്....! 2018ലെ മഹാപ്രളയം മനുഷ്യനിർമിതമോ? കൃഷ്ണൻകുട്ടിയുടെ പേരിൽ വന്ന ശബ്ദ രേഖയിൽ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

2018ലെ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മുൻ മന്ത്രി കെ...

Read More >>
ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Jul 14, 2026 04:56 PM

ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കൊച്ചി ചെറായിയിൽ ബസ് നിർത്തുന്നതിന് മുൻപേ പിൻവാതിൽ തുറന്നതോടെ പറവൂർ സ്കൂൾ വിദ്യാർഥി തെറിച്ചുവീണു. അപകടത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ...

Read More >>
Top Stories

News Roundup