ഇരുട്ടിൽ ഇരിക്കേണ്ടി വരും ...: ഉപഭോഗം കുതിച്ചുയരുന്നു, മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

ഇരുട്ടിൽ ഇരിക്കേണ്ടി വരും ...: ഉപഭോഗം കുതിച്ചുയരുന്നു, മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന്  കെഎസ്ഇബി
2026-07-14T10:35:00 | By Susmitha Surendran
#Kerala Power Crisis #KSEB #Load Shedding #Electricity Shortage #Sunny Joseph

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗത്തിലെ വൻ വർധനവും ലഭ്യതയിലെ കുറവും കാരണം ഇന്നലെ വിവിധയിടങ്ങളിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വരും ദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർധനവുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യം കൂടിയതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് നിലവിൽ ആകെ സംഭരണ ശേഷിയുടെ 28 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 24 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നപ്പോൾ, ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റാണ്. കേന്ദ്ര വിഹിതവും ഉയർന്ന വില നൽകിയുള്ള കരാറുകളും വഴിയാണ് നിലവിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം ഒരുവിധം നേരിടുന്നത്.

Content Highlight: Kerala Faces Power Crisis Again Load Shedding Up To 30 Minutes

#Kerala Power Crisis #KSEB #Load Shedding #Electricity Shortage #Sunny Joseph

Next TV

Related Stories
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 11:23 AM

ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ വിയ്യൂർ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ഇതാദ്യ...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 14, 2026 11:18 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി സജി മരിച്ചു. തേങ്ങയിടുന്നതിനിടെ കടന്നൽ കൂട്ടിൽ നിന്നാണ്...

Read More >>
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Jul 14, 2026 11:10 AM

കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

മണ്ണാർക്കാട് ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച കേസിൽ കെ.ടി ജലീലിന് പിഴവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ റിപ്പോർട്ട്. തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി...

Read More >>
വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

Jul 14, 2026 10:44 AM

വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' നിഹാദിനെതിരെ...

Read More >>
ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

Jul 14, 2026 10:42 AM

ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയായി. 18 കാരറ്റിന് ഏകീകൃത വിലയും ഇന്നുമുതൽ...

Read More >>
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

Jul 14, 2026 10:38 AM

വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശി സുദർശന് കുത്തേറ്റു. ഹെലിപ്പാഡ് മേഖലയിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം....

Read More >>
Top Stories

News Roundup