കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
2026-07-14T11:18:00 | By Susmitha Surendran
#Kannur News #Bee Sting #Coconut Climber #Payyavoor

കണ്ണൂർ: (https://truevisionnews.com/) കണ്ണൂരിൽ തെങ്ങ് കയറ്റുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതിനായി സജി തെങ്ങിൽ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നൽ കൂട്ടത്തിൽ നിന്ന് കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റ സജി ഗുരുതരാവസ്ഥയിലായി. വിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി സജിയെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു. 

ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് സജി മരണത്തിന് കീഴടങ്ങി.

കടന്നൽ കുത്തേറ്റാൽ ആദ്യം ചെയ്യേണ്ടത്

1. വിഷസൂചി നീക്കം ചെയ്യുക:

കടന്നലിന്റെ കുത്തേറ്റ ഉടൻ തന്നെ ആ ഭാഗത്ത് വിഷസൂചി ബാക്കിയുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ, ഒരു കാർഡ് ഉപയോഗിച്ചോ നഖം കൊണ്ടോ സാവധാനം അത് പുറത്തെടുക്കാൻ ശ്രമിക്കുക. ട്വീസർ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് സൂചി കൂടുതൽ ഉള്ളിലേക്ക് തള്ളാൻ സാധ്യതയുണ്ട്.

2. മുറിവ് വൃത്തിയാക്കുക:

കുത്തേറ്റ ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് കടന്നൽ കുത്തേറ്റ ഭാഗം നന്നായി കഴുകുക. ഇത് അണുബാധ തടയാൻ സഹായിക്കും.

3. തണുപ്പിക്കുക :

ഐസ് പാക്കുകൾ അല്ലെങ്കിൽ തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് കുത്തേറ്റ ഭാഗത്ത് 10-15 മിനിറ്റ് വെക്കുക. ഇത് നീര് വരുന്നത് കുറയ്ക്കാൻ സഹായിക്കും.

4. ആന്റി അലർജി മരുന്ന്:

അലർജി സംബന്ധമായ അസ്വസ്ഥതകൾ (ചൊറിച്ചിൽ, തടിപ്പ്) കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിഹിസ്റ്റമിൻ മരുന്നുകൾ കഴിക്കാവുന്നതാണ്.

Content Highlight: Bee Sting Kills Coconut Climber In Kannur Saji Dies

#Kannur News #Bee Sting #Coconut Climber #Payyavoor

Next TV

Related Stories
'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

Jul 14, 2026 12:07 PM

'നൂറുവട്ടം ക്ഷമ ചോദിക്കാൻ തയ്യാറാണ്, കുട്ടിയുടെ ചെവിയിൽ പിടിച്ചത് തമാശരൂപേണ, സംവാദങ്ങളിൽ സദസ്സിനെ ഉൾപ്പെടുത്തുന്നത് എന്റെ ശൈലി'- കെ.ടി. ജലീൽ

മണ്ണാർക്കാട് സംഭവത്തിൽ കെ.ടി ജലീലിന്റെ വിശദീകരണം. കുട്ടികളെ വേദനിപ്പിച്ചില്ല. അധ്യാപകനെന്ന നിലയിൽ സംവദിച്ചതാണ്. ആവശ്യമെങ്കിൽ ക്ഷമ...

Read More >>
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

Jul 14, 2026 11:23 AM

ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; 'ഈശ്വര നാമത്തിൽ' വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസിൽ വിയ്യൂർ ജയിലിലുള്ള ബിജെപി കൗൺസിലർ ആർ സുഗതൻ ഹൈക്കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ഇതാദ്യ...

Read More >>
കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

Jul 14, 2026 11:10 AM

കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച സംഭവം: 'കുട്ടികളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല'; കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

മണ്ണാർക്കാട് ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച കേസിൽ കെ.ടി ജലീലിന് പിഴവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ റിപ്പോർട്ട്. തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി...

Read More >>
വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

Jul 14, 2026 10:44 AM

വിദേശത്തേക്ക് കടക്കാൻ 'തൊപ്പി'? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നീക്കവുമായി പോലീസ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' നിഹാദിനെതിരെ...

Read More >>
ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

Jul 14, 2026 10:42 AM

ആഭരണ പ്രേമികൾക്ക് സന്തോഷവാർത്ത; സ്വർണവിലയിൽ വലിയ ഇടിവ്, പവന് കൊടുക്കേണ്ടത്

സംസ്ഥാനത്ത് സ്വർണവില മൂന്നാം ദിവസവും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയായി. 18 കാരറ്റിന് ഏകീകൃത വിലയും ഇന്നുമുതൽ...

Read More >>
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

Jul 14, 2026 10:38 AM

വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്

വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശി സുദർശന് കുത്തേറ്റു. ഹെലിപ്പാഡ് മേഖലയിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണം....

Read More >>
Top Stories

News Roundup