കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

 കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി
Jun 25, 2026 09:08 PM | By VIPIN P V
#Latest News #KSRTC Bus Fire #Kozhikode

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കെഎസ്ആർടിസി ബസിന് യാത്രാമധ്യേ തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 6:45 ഓടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന താമരശ്ശേരി ഡിപ്പോയിലെ ആർഎഎകെ 245 നമ്പർ ബസിന് എരഞ്ഞിപ്പാലത്തു വച്ചാണ് തീപിടിച്ചത്.

സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസിൻ്റെ സ്‌റ്റിയറിംഗ് ഭാഗത്തുനിന്ന് പ്ലാസ്‌റ്റിക്‌ കത്തുന്ന മണം ശ്രദ്ധയിൽപെട്ട ഉടനെ ഡ്രൈവർ ബസിൽ ഉണ്ടായിരുന്ന തീ കെടുത്തുന്ന വാതകം അടിക്കുകയായിരുന്നു. അതിനാൽ തീ പടർന്നില്ല.

ഈ സമയം ബസ്സിൽ ഉണ്ടായിരുന്ന അൻപതോളം യാത്രക്കാരെ വനിത കണ്ടക്ടർ ഇടപെട്ടു പുറത്തേക്ക് ഇറക്കിയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡിൽ നിന്ന് വശത്തേക്ക് തള്ളി മാറ്റിയിട്ടു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം

Content Highlight: ksrtc bus fire kozhikode

#Latest News #KSRTC Bus Fire #Kozhikode

Next TV

Related Stories
 തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

Jun 25, 2026 08:45 PM

തീപിടിച്ചത് അറിഞ്ഞില്ല; മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു

മലപ്പുറത്ത് ഉറങ്ങുന്നതിനിടെ വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍...

Read More >>
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Jun 25, 2026 08:08 PM

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കോച്ച് മനുവിന് 35 വർഷം...

Read More >>
മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2026 07:23 PM

മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ...

Read More >>
രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

Jun 25, 2026 06:55 PM

രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ...

Read More >>
Top Stories

News Roundup