രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

രണ്ടാനച്ഛനെ പിടിക്കാൻ പൊലീസ്; കോഴിക്കോട് പത്താം ക്ലാസുകാരൻ സ്കൂൾ ബാഗിൽ ചാരായം കൊണ്ടുവന്ന സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
Jun 25, 2026 06:55 PM | By Athira V
#Latest News #Illicit Liquor #Kozhikode School Student #Police Case

കോഴിക്കോട് : ( www.truevisionnews.com ) താമരശ്ശേരിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ രണ്ടാനച്ഛനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്.

അധ്യാപകർ നടത്തിയ ബാഗ് പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ചാരായം കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്കൂളിലെത്തിയ അധ്യാപകർ നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സഹപാടിയാണ് തനിക്ക് ഈ വാറ്റുചാരായം എത്തിച്ചു നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. പല ദിവസങ്ങളിലും ഇത്തരത്തിൽ സ്കൂളിൽ ചാരായം എത്തിക്കാറുണ്ടെന്നും ഇത് മറ്റ് സഹപാടികൾക്ക് നൽകാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ, വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ വ്യാജ മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായും കുട്ടിയെ ഇതിനായി സഹായിയായി കൂട്ടിയിരുന്നു എന്നും വ്യക്തമായിരുന്നു. ഇതിനെതുടർന്നാണ് ഒളിവിൽ പോയ രണ്ടാനച്ഛനായി പോലീസ് തിരച്ചിൽ ഊര്ജിതമാക്കിയത്.

വിദ്യാർത്ഥിയുടെ വീടിനോട് ചേർന്ന് പോലീസ് നടത്തിയ പരിശോധനയിൽ 28 ലിറ്റർ നാടൻ ചാരായം കണ്ടെടുത്തിട്ടുണ്ട്. കുട്ടിയുടെ രണ്ടാനച്ഛനായ രമേശിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയ ശേഷം ബോയ്സ് കെയർ ഹോമിലേക്ക് മാറ്റി.

Content Highlight: Kozhikode 10th grader brought liquor in school bag; Search intensified for the accused

#Latest News #Illicit Liquor #Kozhikode School Student #Police Case

Next TV

Related Stories
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Jun 25, 2026 08:08 PM

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കോച്ച് മനുവിന് 35 വർഷം...

Read More >>
മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2026 07:23 PM

മൃതദേഹം ജീർണ്ണിച്ച നിലയിൽ; കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികനെ മരിച്ച നിലയിൽ...

Read More >>
തലയും ഉടലും വേർപെട്ട നിലയിൽ; കോഴിക്കോട് ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ചു

Jun 25, 2026 06:49 PM

തലയും ഉടലും വേർപെട്ട നിലയിൽ; കോഴിക്കോട് ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് ചേമഞ്ചേരിയിൽ അജ്ഞാതൻ ട്രെയിനിടിച്ച് മരിച്ചു...

Read More >>
കേരളത്തിൽ നാളെ സമ്പൂർണ 'ഡ്രൈ ഡേ'; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കും

Jun 25, 2026 05:56 PM

കേരളത്തിൽ നാളെ സമ്പൂർണ 'ഡ്രൈ ഡേ'; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കും

ലോക ലഹരി വിരുദ്ധ ദിനം, നാളെ ഡ്രൈ ഡേ, ബിവറേജസ് ഔട്ട്ലെറ്റുകൾ...

Read More >>
Top Stories

News Roundup