#Latest News #Gold Rate #Business #Kerala
കൊച്ചി: ( www.truevisionnews.com ) സംസ്ഥാനത്ത് രാവിലെ ഇടിഞ്ഞ സ്വർണവിലയിൽ വൈകീട്ട് വീണ്ടും കുറഞ്ഞു. ഇന്ന് രണ്ടു തവണയായി ഗ്രാമിന് 155രൂപയാണ് കുറഞ്ഞത്. വൈകീട്ട് 130രൂപ കുറഞ്ഞ് ഗ്രാമിന് 13,100രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,04,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്.ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,05,840 രൂപയിലുമെത്തിയിരുന്നു.
ഇന്നലെ രാവിലെയും ഉച്ചക്ക് ശേഷവും വില കുത്തനെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.
കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. ശനിയാഴ്ച ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.
ജൂണിലെ സ്വർണവില
1: 1,14,560
2: 1,14,560
3: 1,14,560
4: 1,14,480
5: 1,14,200
6: 112000
7: 112000
8: 1,11,240
9: 1,12,320
10: 10,09,160
10: 108360
11: 1,06,800
12: 1,08,960
13: 1,09,320
14: 1,09,320
15: 1,11,120
16: 1,11,000
17: 1,10,800
18: 1,09,640
19: 1,06,960
20: 107120
21: 107120
22: 107440
22: 108520
23: 1,07,000
23: 1,06,040
24: 1,05,840 ( Morning)
24: 1,04,800 (Evening, Lowest of Month)
Content Highlight: Gold rate upadate today 24 06 2026




































