---
title: "അവിടെ മദ്യം വിളമ്പും, പിന്നെ സ്റ്റേജിന് മുന്നിൽ നടക്കുന്നത് മറ്റൊന്ന്; സിനിമയേക്കാൾ വരുമാനം വരുന്നത് അവിടെ നിന്ന്; വെളിപ്പെടുത്തി സാനിയ അയ്യപ്പൻ"
english_title: "Saniya iyappan reveals income secret and trip sponsorship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368015/saniya-iyappan-reveals-income-secret-and-trip-sponsorship"
published_at: "2026-06-24T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b7d1e1963f_saniya.jpg"
keywords: ["Latest News", "Saniya Iyappan", "Kerala Events", "Stage Shows"]
---

# അവിടെ മദ്യം വിളമ്പും, പിന്നെ സ്റ്റേജിന് മുന്നിൽ നടക്കുന്നത് മറ്റൊന്ന്; സിനിമയേക്കാൾ വരുമാനം വരുന്നത് അവിടെ നിന്ന്; വെളിപ്പെടുത്തി സാനിയ അയ്യപ്പൻ

> **Lead Summary:** ** മ**ലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ അയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ.

## Article Content

** മ**ലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ അയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ.

ഡാൻസറെന്ന നിലയിൽ കുട്ടിക്കാലം മുതലേ സാനിയ പ്രശസ്തയാണ്. വിദേശ ഷോകളാണ് ഇന്ന് സാനിയ കൂടുതലും ചെയ്യാറ്. ഇപ്പോഴിതാ നാട്ടിൽ ഷോകൾ കുറച്ചതിന്റെ കാരണം വെളിപ്പടുത്തുകയാണ് നടി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. 

'നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്. ഡാന്‍സ് ഷോ ആയതിനാല്‍ ക്രൗഡിന്റെ കാര്യം നോക്കണം. എന്തായിരിക്കും സാഹചര്യമെന്ന്. എന്തിന് വേണ്ടിയുള്ള പരിപാടിയ്ക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം.

അതുകൊണ്ടാണ് കുറഞ്ഞത്. കോര്‍പ്പറേറ്റ് ഇവന്റ്‌സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്‌റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല.

നമ്മള്‍ ചെയ്യുന്നൊരു കാര്യത്തെ ബഹുമാനിച്ചു കൊണ്ടല്ലേ നമ്മള്‍ ഡാന്‍സ് കളിക്കുന്നത്. അങ്ങനൊരു വേദിയില്‍ ഡാന്‍സ് കളിക്കേണ്ടതില്ല. അങ്ങനെയാണ് ഞാന്‍ ഷോകള്‍ ചെയ്യുന്നത് കുറച്ചത്. അവാര്‍ഡ് ഷോകളും നല്ല പരിപാടികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു.

നമ്മുടെ നാട്ടില്‍ അത് കുറവാണ്. പിന്നെ വരുന്നത് പല നാടുകളില്‍ നിന്നുള്ള മലയാളി അസോസിയേഷനുകളുടേതാണ്. അതിനാലാണ് പല നാടുകളില്‍ പോയി ചെയ്യുന്നത്. നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്,' സാനിയ പറയുന്നു.

'സിനിമകളേക്കാളും കൂടുതൽ ഞാൻ പെെസയുണ്ടാക്കുന്നത് ഇൻസ്റ്റ​ഗ്രാമിൽ നിന്നാണ്. ഒരുപാട് കൊളാബറേഷൻ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകൾ മുഴുവൻ സ്പോൺസേർഡ് ആയിരിക്കും. അവർക്ക് വേണ്ടി നമ്മൾ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകൾ പോയിട്ടുണ്ട്. 2024 ലാണ് ഞാൻ ഭയങ്കരമായി യാത്ര ചെയ്തത്.

2025 ന്റെ അവസാനം മുതൽ ഇതുവരെ കുറച്ചധികം നല്ല വർക്കുകൾ ചെയ്യുന്നുണ്ട്. മോഹൻലാൽ സാറിന്റെ കൂടെ ലണ്ടനിലും ജർമ്മനിയിലും അയർലന്റിലും ഒരു ഷോ ചെയ്യുന്നുണ്ട്. സെപ്റ്റംബറിൽ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസിൽ ഒരു മാസം.

ദെെവം സ​ഹായിച്ച് ഡാൻസ് എന്നത് ഉള്ളത് കൊണ്ട് കുറേ യാത്ര ചെയ്ത് ഷോകൾ ചെയ്യാൻ പറ്റി. അതൊരു വലിയ ഭാ​ഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവർ തന്നെ എല്ലാം നോക്കിക്കോളും. കുഞ്ഞിലെ ഞാനും റംസാനും ഡാൻസ് ചെയ്ത് ബിൽഡ് ചെയ്ത് ഇപ്പോൾ ഇങ്ങനെയൊക്കെ ജീവിതം മാറി,' സാനിയ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368015/saniya-iyappan-reveals-income-secret-and-trip-sponsorship)