---
title: "'ലൈസൻസ് കിട്ടിയിട്ടും പേടി കാരണം വണ്ടിയെടുത്തില്ല'; ഡ്രൈവിങ് പേടി മാറ്റിയതിനെക്കുറിച്ച് പറഞ്ഞ് ഇഷാനി കൃഷ്ണ"
english_title: "Ishani Krishna talks about overcoming her fear of driving"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368058/ishani-krishna-talks-about-overcoming-her-fear-of-driving"
published_at: "2026-06-24T14:04:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b971232119_sefrfg.jpg"
keywords: ["latest news", "Ishani Krishna", "driving licence", "fear of driving"]
---

# 'ലൈസൻസ് കിട്ടിയിട്ടും പേടി കാരണം വണ്ടിയെടുത്തില്ല'; ഡ്രൈവിങ് പേടി മാറ്റിയതിനെക്കുറിച്ച് പറഞ്ഞ് ഇഷാനി കൃഷ്ണ

> **Lead Summary:** **[**സോഷ്യൽ മീഡിയയിലെ പ്രിയതാരവും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്‍ണ തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ രസകരമായ ചില വിശേഷങ്ങൾ പങ്കുവെക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തിയ ഒരു 'ക്യു ആൻഡ് എ' സെഷനിലാണ് താൻ ഡ്രൈവിങ് പഠിച്ചതിനെക്കുറിച്ചും ആദ്യകാലത്തെ പേടിയെക്കുറിച്ചും താരം മനസ്സുതുറന്നത്.

## Article Content

**[**സോഷ്യൽ മീഡിയയിലെ പ്രിയതാരവും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്‍ണ തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ രസകരമായ ചില വിശേഷങ്ങൾ പങ്കുവെക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം നടത്തിയ ഒരു 'ക്യു ആൻഡ് എ' സെഷനിലാണ് താൻ ഡ്രൈവിങ് പഠിച്ചതിനെക്കുറിച്ചും ആദ്യകാലത്തെ പേടിയെക്കുറിച്ചും താരം മനസ്സുതുറന്നത്.

 ഡ്രൈവിങ് പഠിച്ച് ലൈസൻസ് കിട്ടിയിട്ടും വാഹനവുമായി പുറത്തിറങ്ങാൻ എനിക്ക് വലിയ പേടിയായിരുന്നു. ആ പേടി കാരണം ഞാൻ വണ്ടി ഓടിക്കാറില്ലായിരുന്നു.

കൊവിഡ് സമയത്ത് വീട്ടിലിരുന്ന് മടുത്തപ്പോഴാണ് പുറത്തിറങ്ങാൻ തോന്നിയതും വീണ്ടും ഡ്രൈവിങ് പൊടിതട്ടിയെടുക്കാൻ തീരുമാനിച്ചതും. ലൈസൻസ് ഉണ്ടായിട്ടും ഓടിക്കാൻ പേടിയുള്ളവരെ പഠിപ്പിക്കുന്ന രഘുവരൻ സാറാണ് എനിക്കും ദിയയ്ക്കും വീണ്ടും ഡ്രൈവിങ് പറഞ്ഞുതന്നത്. അങ്ങനെ ഒരു മാസം കൊണ്ട് കാര്യങ്ങൾ പഠിച്ചു.

 വണ്ടിയെടുക്കാൻ അർജുൻ വലിയ ധൈര്യമാണ് നൽകിയത്. പണ്ട് അർജുന്റെ കാറിലും ഞാൻ ഡ്രൈവിങ് പഠിച്ചിട്ടുണ്ട്. തുടക്കത്തിൽ ഡ്രൈവിങ് അറിയാവുന്ന ആരെങ്കിലും കോ-ഡ്രൈവർ സീറ്റിൽ ഇല്ലാതെ ഞാൻ വണ്ടിയെടുക്കില്ലായിരുന്നു.

 ഒരിക്കൽ അർജുനെയും കൂട്ടി കുറേ ദൂരം വണ്ടിയോടിച്ചു. അതിനുശേഷമാണ് ആത്മവിശ്വാസം വന്നത്. പിന്നീട് അച്ഛനെയും അമ്മയെയും ഒക്കെ ഇരുത്തി വണ്ടിയോടിച്ചു. ഒരു ദിവസം തനിയെ വണ്ടിയെടുക്കാൻ ധൈര്യം വന്നു. ആദ്യമൊക്കെ റോഡിന്റെ ഒരു വശം ചേർന്ന് പതുക്കെയായിരുന്നു യാത്രയെന്നും ഇഷാനി ചിരിയോടെ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368058/ishani-krishna-talks-about-overcoming-her-fear-of-driving)