തുടരാൻ താൽപര്യമില്ലെന്ന് എഴുതി വാങ്ങി; ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി

തുടരാൻ താൽപര്യമില്ലെന്ന് എഴുതി വാങ്ങി; ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി
Jun 24, 2026 07:06 PM | By Athira V
#Latest News #OG Biju #Sabarimala Executive Officer

തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്.

ബിജുവിനെതിരായ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയിൽ ഉൾപ്പെടെ ബിജുവിൻ്റെ പങ്ക് സംശയിച്ചിരുന്നു.

ഹൈക്കോടതി അനുമതി ഇല്ലാതെയാണ് ബിജുവിന് ബോർഡ് പുനർ നിയമനം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥർ സ്ഥിരമായി ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.

ഉന്നത ഉദ്യോ​ഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെയാണ് ഹൈക്കോടതി രം​ഗത്തെത്തിയത്.

അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരി​ഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.

Content Highlight: OG Biju removed from Sabarimala Executive Officer post

#Latest News #OG Biju #Sabarimala Executive Officer

Next TV

Related Stories
കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

Jun 24, 2026 08:50 PM

കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി...

Read More >>
വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Jun 24, 2026 08:18 PM

വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

Jun 24, 2026 08:05 PM

ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം...

Read More >>
സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

Jun 24, 2026 07:38 PM

സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

പൊന്നാനി ആലുങ്ങൽ പാലത്തിന് മുകളിൽ സ്കൂട്ടർ ബസ്സിന് പുറകിൽ ഇടിച്ച്...

Read More >>
'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

Jun 24, 2026 07:17 PM

'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

ഭക്ഷ്യ കമീഷന്‍ അവലോകന...

Read More >>
സിഎംആർഎൽ - എക്സാലോജിക് കേസ്: നിർണ്ണായക എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് ലഭിച്ചു, വീണ ടിയെ 29ന് വീണ്ടും ചോദ്യം

Jun 24, 2026 06:45 PM

സിഎംആർഎൽ - എക്സാലോജിക് കേസ്: നിർണ്ണായക എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് ലഭിച്ചു, വീണ ടിയെ 29ന് വീണ്ടും ചോദ്യം

സിഎംആർഎൽ - എക്സാലോജിക് കേസ്, നിർണ്ണായക എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക്...

Read More >>
Top Stories

News Roundup