#Attempted sexual assault #college student #native of Vadakara Kadameri #Nadapuram Fast Track Special College
കോഴിക്കോട് : (https://truevisionnews.com/) ബസ് ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമിച്ചെന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 5000രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി.
വടകര കടമേരി പുത്തൂച്ചാലിൽ റിജു രാജ്(26) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 2024ഒക്ടോബർ പതിനാലിന് ആയഞ്ചേരി മാക്കംമുക്ക് എന്ന സ്ഥലത്ത് ബസ്സിറങ്ങി റോഡിലൂടെ അരൂർ ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ പുറകെ നടന്ന് ശല്യം ചെയ്യുകയും പിടിച്ചു വെച്ച് ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.
നാദാപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർപ്ചെയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് നാദാപുരം എസ് ഐ അനീഷ്,എ എസ് ഐ രജനി-കെ.ജി എന്നിവരാണ്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15രേഖകൾ ഹാജരാക്കുകയും ചെയ്തു .പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി .എ എസ് ഐ ഷാനി പി എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Content Highlight: Attempted sexual assault on college student; Accused sentenced to three years rigorous imprisonment and fined Rs. 5000
#Attempted sexual assault #college student #native of Vadakara Kadameri #Nadapuram Fast Track Special College
































