ആ പൂതി തീർന്നു ....! കെഎസ്ആർടിസി ബസ് മോഷണ കേസ് പ്രതി അറസ്റ്റിൽ, ബസ് മോഷ്ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് കള്ളന്‍റെ വിചിത്ര മൊഴി

ആ പൂതി തീർന്നു ....! കെഎസ്ആർടിസി ബസ് മോഷണ കേസ് പ്രതി അറസ്റ്റിൽ, ബസ് മോഷ്ടിച്ചത് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടെന്ന് കള്ളന്‍റെ വിചിത്ര മൊഴി
Jun 23, 2026 10:50 PM | By VIPIN P V
#Latest News #Arrest #KSRTC Bus Theft Case #Palakkad

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കെഎസ്ആർടിസി ബസ് മോഷണ കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22കാരൻ ഫാസിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കുറെകൂടി ഉത്തരവാദിത്വം കാണിക്കണമെന്നുമാണ് പ്രതിയുടെ മൊഴി.

പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പാലക്കാട്ടെ കെഎസ്ആർടിസി ബസ് മോഷണം. എസ്പി ഓഫീസിൻ്റെ 50 മീറ്റർ അടുത്ത് നിന്ന് ബസ് മോഷണം പോയിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങും എത്തിയിരുന്നില്ല. ഈ മാസം 7 ന് സംഭവശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ ഫാസിൽ ഇന്നാണ് പാലക്കാട് പൊങ്ങിയത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയത് ബസ് ഓടിച്ചു നോക്കണമെന്ന ആഗ്രഹവുമായിട്ടാണെന്നാണ് പ്രതിയുടെ മൊഴി.

ഇടുങ്ങിയ റോഡുകളിലൂടെയാണ് ആദ്യം വാഹനം ഓടിച്ചത്. കെഎസ്ആർടിസി ജീവനക്കാർ പിന്തുടരുന്നുവെന്നറിഞ്ഞപ്പോൾ നഗരത്തോട് ചേർന്ന് ബസ് ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴിയുണ്ട്. പ്രതി ലഹരിക്കടിമയാണെന്നും സംഭവ സമയത്തും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിൽ എത്തിച്ചത് കൂട്ടുകാരനാണ്. ഇയാൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlight: KSRTC bus theft case suspect arrested

#Latest News #Arrest #KSRTC Bus Theft Case #Palakkad

Next TV

Related Stories
വസ്ത്രം തരാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

Jun 23, 2026 10:37 PM

വസ്ത്രം തരാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

വസ്ത്രം തരാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡനം, കോൺഗ്രസ് പ്രവർത്തകൻ...

Read More >>
'ദുരിതാശ്വാസനിധി വകമാറ്റിയെന്നത് വസ്തുതാ വിരുദ്ധം; വിശ്വാസ്യത തകർക്കാനുള്ള ശ്രമം' - പിണറായി വിജയൻ

Jun 23, 2026 10:31 PM

'ദുരിതാശ്വാസനിധി വകമാറ്റിയെന്നത് വസ്തുതാ വിരുദ്ധം; വിശ്വാസ്യത തകർക്കാനുള്ള ശ്രമം' - പിണറായി വിജയൻ

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി...

Read More >>
 'യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയും മുൻപ് അഴിമതിയുടെ ദുരൂഹതകൾ വലയം ചെയ്‌തു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Jun 23, 2026 09:48 PM

'യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയും മുൻപ് അഴിമതിയുടെ ദുരൂഹതകൾ വലയം ചെയ്‌തു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതിൽ സർക്കാരിനും വി ഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
സന്തോഷ വാർത്ത....! ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Jun 23, 2026 09:30 PM

സന്തോഷ വാർത്ത....! ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:32 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
Top Stories

News Roundup