നെയ്യാറ്റിൻകര എം.ഡി.എംഎയുമായി യുവാവ് പിടിയിൽ

നെയ്യാറ്റിൻകര എം.ഡി.എംഎയുമായി യുവാവ് പിടിയിൽ
Jun 16, 2026 10:31 AM | By Fidha Parvin
#LATEST NEWS #MDMA #DRUGS #Neyyattikkara

നെയ്യാറ്റിൻകര: (https://truevisionnews.com/) ആവശ്യക്കാരന് കൈമാറേണ്ട ബൈക്കിന്റെ നമ്പരും ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി നിശ്ചയിച്ച് നടത്തിയ 'സിനിമ സ്റ്റൈൽ' മയക്കുമരുന്ന് കടത്ത് എക്സൈസ് സംഘം പൊളിച്ചു. 42 ഗ്രാം എം.ഡി.എം.എയുമായി പോത്തൻകോട് സ്വദേശി ഷൈജു (39) ആണ് എക്സൈസ് സംഘത്തിന്റെ വലയിലായത്.

പ്രതികൾ ആസൂത്രണം ചെയ്ത രഹസ്യ ഇടപാടിനെക്കുറിച്ച് എക്സൈസ് സംഘത്തിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ കരമന-കളിക്കാവിള റോഡിൽ പത്താംകല്ലിന് സമീപം നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

കഴക്കൂട്ടത്തുനിന്ന് വാങ്ങിയ മയക്കുമരുന്ന് പാറശ്ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു പ്രതി. ഷൈജു ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അവൻ സഞ്ചരിക്കുന്ന ബൈക്കിന്റെ നമ്പരും നോക്കി പാറശ്ശാലയിൽ വെച്ച് മറ്റൊരാൾക്ക് മയക്കുമരുന്ന് കൈമാറാനായിരുന്നു പദ്ധതി.

ഷുക്കൂർ എന്നയാളുടെ നിർദേശപ്രകാരമാണ് താൻ മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരനായ ഷുക്കൂറിനെ കണ്ടെത്താനും, മയക്കുമരുന്ന് വാങ്ങാൻ പാറശ്ശാലയിൽ എത്താനിരുന്ന ആളെക്കുറിച്ചും എക്സൈസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Content Highlight: Youth arrested with MDMA in Neyyattikkara

#LATEST NEWS #MDMA #DRUGS #Neyyattikkara

Next TV

Related Stories
ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

Jun 16, 2026 11:42 AM

ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടൽ, ഡ്രൈവിംഗ് ലൈസൻസ് വിതരണം ,...

Read More >>
ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ;  കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

Jun 16, 2026 10:59 AM

ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ; കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് , അർബാനിയ വാൻ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം,...

Read More >>
Top Stories










News Roundup