---
title: "'ചില രാത്രികളിൽ ആരും കാണാതെ കരഞ്ഞിട്ടുണ്ട്, പക്ഷേ ഞാൻ തിരിച്ചുവരും, ആ സിനിമയിലെ വേഷം എനിക്ക് മാറ്റിവെക്കണം'; മനസ്സ് നിറച്ച് രേണു സുധി!"
english_title: "Renu Sudhi,Renu Sudhi's illness,Cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366257/Renu-Sudhi-Renu-Sudhis-illness-Cancer-new"
published_at: "2026-06-16T09:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30cbf2462b7_renu_sudhi.jpg"
keywords: ["Renu Sudhi", "Renu Sudhi Cancer", "Cancer Survivor"]
---

# 'ചില രാത്രികളിൽ ആരും കാണാതെ കരഞ്ഞിട്ടുണ്ട്, പക്ഷേ ഞാൻ തിരിച്ചുവരും, ആ സിനിമയിലെ വേഷം എനിക്ക് മാറ്റിവെക്കണം'; മനസ്സ് നിറച്ച് രേണു സുധി!

> **Lead Summary:** താൻ കാൻസർ രോഗബാധിതയാണെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം അവസാനിക്കാറായ അവസ്ഥയിലാണെന്നും രേണു സുധി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇപ്പോഴിതാ, ആശുപത്രിയും വീടുമായി കടന്നുപോകുന്ന തന്റെ നിലവിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. രോഗവിവരമറിഞ്ഞ് തന്നെ വിളിക്കുന്നവരെക്കുറിച്ചും, രോഗത്തോട് ധൈര്യപൂർവ്വം പൊരുതാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുമെല്ലാം അവർ പങ്കുവെക്കുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് രേണു സുധി ഈ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

## Article Content

താൻ കാൻസർ രോഗബാധിതയാണെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം അവസാനിക്കാറായ അവസ്ഥയിലാണെന്നും രേണു സുധി കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഇപ്പോഴിതാ, ആശുപത്രിയും വീടുമായി കടന്നുപോകുന്ന തന്റെ നിലവിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. രോഗവിവരമറിഞ്ഞ് തന്നെ വിളിക്കുന്നവരെക്കുറിച്ചും, രോഗത്തോട് ധൈര്യപൂർവ്വം പൊരുതാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുമെല്ലാം അവർ പങ്കുവെക്കുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് രേണു സുധി ഈ കാര്യങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

മൂന്ന് ദിവസമായിട്ട് ആശുപത്രിയും വീടും തന്നെയാണ്. കീമോതെറാപ്പി തുടങ്ങുന്നതിന് മുന്‍പ് കാര്‍ഡിയോളജി അടക്കമുള്ള ചില വിഭാഗങ്ങളില്‍ പോയി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. എക്കോ, ഇസിജി ഒക്കെ എടുത്തു. സര്‍ട്ടിഫിക്കറ്റ് കിട്ടി. നിങ്ങൾ ഓർക്കും ഞാൻ ഭയങ്കര ഹാപ്പി ആയിട്ടാണ് ഇരിക്കുന്നതെന്ന്. എനിക്ക് ഹാപ്പി ആയിട്ട് സംസാരിച്ചേ പറ്റൂ. കാരണം എന്നെപ്പോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. ക്യാൻസർ രോഗം വന്നവരുണ്ട്. കുട്ടികളുണ്ട്. അവർക്ക് ഒക്കെ ഒരു മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ മനസില്‍ എപ്പോഴും ഞാൻ ഇതിൽ നിന്ന് റിക്കവർ ആകും എന്ന് തന്നെ ഉറച്ച് വിശ്വസിക്കുക. നമ്മളെ നോക്കുന്ന ഡോക്ടേഴ്സിനെ ദൈവത്തെ പോലെ കാണുക, ദൈവത്തെ പോലെ വിശ്വസിക്കുക.

ഞാന്‍ മെഡിക്കൽ കോളെജിലാണ് പോകുന്നത്. അവിടെ വെച്ച് ഓരോ രോഗികൾ എന്നോട് ചോദിച്ചു എന്തുപറ്റി ചേച്ചീ എന്ന്. ഇത് പറയുമ്പോള്‍ അവര്‍ കരഞ്ഞ് പ്രാർത്ഥിക്കുകയാണ്. ഞാൻ ഓർത്തു ദൈവമേ ഇത്രയും പേര്‍ എന്നെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന്. ഒരു 15 പേരുടെ കമന്റ് കണ്ടിട്ട് ഞാൻ എന്തിനാണ് വിഷമിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. അതുപോലെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് അറിഞ്ഞതിൽ എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഫോണ്‍ ബെല്‍ അടിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നെ വിളിച്ച് തിരക്കാനും ഇത്രയും പേരുണ്ട് എന്ന് അറിഞ്ഞത് ഒത്തിരി സന്തോഷം. രോഗം പകുതി കുറഞ്ഞതുപോലെ. അതുപോലെ ഏറ്റവും വലിയൊരു കാര്യം, കഴിഞ്ഞ എപ്പിസോഡില്‍ ഞാന്‍ പറഞ്ഞു, തിരുമേനി വന്ന് പ്രാര്‍ഥിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി.

സിനിമയില്‍ നല്ലൊരു വേഷം വന്ന് കിടക്കുകയായിരുന്നു. പക്ഷേ ഞാന്‍ അത് ചെയ്യും, എനിക്കറിയാം. അസോസിയേറ്റ് ചേട്ടനോട് പറയുകയാണ്. ഞാൻ റിക്കവർ ആയിട്ട് വന്നിട്ട് എനിക്ക് ആ സിനിമയിലെ വേഷം തന്നേക്കണം. അല്ലെങ്കിൽ വേറെ പുതിയ സിനിമയിലെ വേഷം എനിക്ക് തന്നേക്കണം. ഞാൻ റിക്കവറായി വരുമെന്നാണ് എൻ്റെ വിശ്വാസം. കാന്‍സര്‍ ബാധിതര്‍ക്ക് ഒരു മാതൃക ആവണമെന്നാണ് എന്‍റെ ആഗ്രഹം. ട്രീറ്റ്മെൻറ് പ്രോപ്പർ ആയിട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. അത് ചെയ്യും. നിങ്ങളുടെ പ്രാർത്ഥന വേണം. ഞാൻ കരഞ്ഞിട്ടില്ല എന്നൊന്നും പറയുന്നില്ല. ചില രാത്രികളില്‍ ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/366257/Renu-Sudhi-Renu-Sudhis-illness-Cancer-new)