#Fake number plate #Urbania Van #Motor Vehicles Department #Enforcement Division
കണ്ണൂർ : (https://truevisionnews.com/) വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സർവീസ് നടത്തിയ അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്നും എത്തിയ വാഹനം പിടികൂടിയത്. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ഭക്തരുമായി എത്തിയ വാഹനമാണിത്.
ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടു വരികയായിരുന്നു. വാനിൽ പതിച്ചിരുന്ന നമ്പർ ഒരു ഇന്നോവ കാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Content Highlight: Fake number plate, Urbania Van, Motor Vehicles Department Enforcement Division,
#Fake number plate #Urbania Van #Motor Vehicles Department #Enforcement Division
































