കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു, ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിച്ചു

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു, ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിച്ചു
Jun 16, 2026 11:53 AM | By Susmitha Surendran
#Elephant #Kottiyoor temple #Kannur

കണ്ണൂർ :( https://truevisionnews.com/) കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു . അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത് .അരമണിക്കൂർ മുൻപാണ് ആന ഇടഞ്ഞത്. മാതപ്പാട് പ്രകടിപ്പിക്കുകയോ ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു . ആനയെ തളച്ചു.

അതേസമയം കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിലെ സ്ത്രീ പിടിയിലായിരുന്നു . പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്.

തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Content Highlight: Elephant enters Kottiyoor temple in Kannur

#Elephant #Kottiyoor temple #Kannur

Next TV

Related Stories
കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

Jun 16, 2026 12:34 PM

കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ്...

Read More >>
വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല  സ്ഥിരീകരിച്ചു

Jun 16, 2026 12:11 PM

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി...

Read More >>
ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

Jun 16, 2026 11:42 AM

ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടൽ, ഡ്രൈവിംഗ് ലൈസൻസ് വിതരണം ,...

Read More >>
Top Stories










News Roundup