---
title: "'ഭൂതകാല'വും 'ദൃഢ'വും കഥ മോഷ്ടിച്ചതെന്ന് ആരോപണം; ഷെയ്ൻ നിഗം ചിത്രങ്ങൾക്കെതിരെ മുൻ ഡിജിപി ശ്രീലേഖ ആർ"
english_title: "Former DGP R Sreelekha alleges Shane Nigam movie 'Dridam' is a copy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366289/former-dgp-r-sreelekha-alleges-shane-nigam-movie-dridam-is-a-copy"
published_at: "2026-06-16T11:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e6eb6bf42_Former_DGP_R_Sreelekha_alleges_Shane_Nigam_movie.jpg"
keywords: ["R Sreelekha", "Shane Nigam", "Dridam", "Bhoothakaalam", "Malayalam Cinema", "Plagiarism Allegation"]
---

# 'ഭൂതകാല'വും 'ദൃഢ'വും കഥ മോഷ്ടിച്ചതെന്ന് ആരോപണം; ഷെയ്ൻ നിഗം ചിത്രങ്ങൾക്കെതിരെ മുൻ ഡിജിപി ശ്രീലേഖ ആർ

> **Lead Summary:** ഷെയ്ൻ നിഗം നായകനായി പുറത്തിറങ്ങിയ 'ദൃഢം' എന്ന ചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' സിനിമയാക്കിയിരിക്കുന്നത് എന്നാണ് ശ്രീലേഖയുടെ ആരോപണം.

## Article Content

ഷെയ്ൻ നിഗം നായകനായി പുറത്തിറങ്ങിയ 'ദൃഢം' എന്ന ചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' സിനിമയാക്കിയിരിക്കുന്നത് എന്നാണ് ശ്രീലേഖയുടെ ആരോപണം.

> വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചാണ് സിനിമയുടെ മൂലകഥ തയാറാക്കിയിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും തെറ്റില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി രംഗത്തെത്തിയത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ്

> "ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്‍ചപതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

> എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്.

> ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

### Related Links & Sources
- [Original Story Source](https://moviemax.in/news/366289/former-dgp-r-sreelekha-alleges-shane-nigam-movie-dridam-is-a-copy)