---
title: "'അവൾക്ക് പണം കിട്ടിയത് കുറുക്കുവഴിയിലൂടെയെന്ന് വിശ്വസിക്കാനാണ് ചിലർക്ക് എളുപ്പം'; കാർ വാങ്ങിയതെന്ന് ചോദിക്കുന്നവരോട്' മറുപടിയുമായി ആദില"
english_title: "Adila responds to those who ask if she bought a car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366088/Adila-responds-to-those-who-ask-if-she-bought-a-car"
published_at: "2026-06-15T12:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa267007ee_adila.jpg"
keywords: ["latest news", "adhila noora", "buy a car", "subscription"]
---

# 'അവൾക്ക് പണം കിട്ടിയത് കുറുക്കുവഴിയിലൂടെയെന്ന് വിശ്വസിക്കാനാണ് ചിലർക്ക് എളുപ്പം'; കാർ വാങ്ങിയതെന്ന് ചോദിക്കുന്നവരോട്' മറുപടിയുമായി ആദില

> **Lead Summary:** **[** ലെസ്ബിയൻ ദമ്പതികളായ ആദില നസ്റിനും നൂറയും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപ്രീതി നേടിയ ഇവർ, ഷോയ്ക്ക് ശേഷവും തങ്ങളുടെ ഐടി ജോലിയും വ്ലോഗിങ്ങുമായി സജീവമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ ഇരുവരും സ്വന്തമായി ഒരു പുത്തൻ കാർ വാങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

**[** ലെസ്ബിയൻ ദമ്പതികളായ ആദില നസ്റിനും നൂറയും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപ്രീതി നേടിയ ഇവർ, ഷോയ്ക്ക് ശേഷവും തങ്ങളുടെ ഐടി ജോലിയും വ്ലോഗിങ്ങുമായി സജീവമായി മുന്നോട്ട് പോവുകയാണ്. അടുത്തിടെ ഇരുവരും സ്വന്തമായി ഒരു പുത്തൻ കാർ വാങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ, കാർ വാങ്ങിയതിന് പിന്നാലെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വഴിയുള്ള പണം ഉപയോഗിച്ചാണോ ഇത് വാങ്ങിയത് എന്ന രീതിയിൽ ചിലർ മോശം ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരം വിമർശകർക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ആദില.

> "ഞങ്ങൾ കാർ വാങ്ങിയപ്പോൾ ഒരുപാട് പേർക്ക് സന്തോഷമായിരുന്നു. പക്ഷേ ചിലർക്ക് കൂടുതൽ കൗതുകം ഇത്രയും പണം എവിടെ നിന്ന് കിട്ടി എന്നറിയാനായിരുന്നു. ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനുകൾ തുടങ്ങിയ ശേഷമാണോ ഈ കാർ വാങ്ങിയതെന്ന് ഒരാൾ എന്നോട് ചോദിക്കുക പോലുമുണ്ടായി. സത്യം പറഞ്ഞാൽ, ചില മനുഷ്യർ ഇപ്പോഴും സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചോദ്യം."

ഒരു സ്ത്രീ എന്തെങ്കിലും ഒരു നേട്ടം കൈവരിക്കുമ്പോൾ ആളുകൾ ആദ്യം ചിന്തിക്കുക അവളുടെ കഠിനാധ്വാനത്തെക്കുറിച്ചല്ല, പകരം കുറുക്കുവഴികളെക്കുറിച്ചാണ്. അവർ അതിന് പിന്നിലെ 'രഹസ്യക്കഥകൾ'ക്കായി പരതുകയും സ്വന്തം മുൻവിധികൾക്ക് അനുസരിച്ചുള്ള വിശദീകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും.

ഒരു സ്ത്രീ സ്വന്തം ശരീരം പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്നു എന്ന് വിശ്വസിക്കാനാണ് ചിലർക്ക് എത്ര എളുപ്പം! അവൾ സ്വന്തം കഴിവ് കൊണ്ടോ, ജോലി കൊണ്ടോ, സർഗ്ഗാത്മകത കൊണ്ടോ, ബിസിനസ്സ് കൊണ്ടോ അല്ലെങ്കിൽ വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടോ ആണ് അത് നേടിയതെന്ന് ചിന്തിക്കാൻ അവർക്ക് വലിയ ബുദ്ധിമുട്ടാണ്.

താാൻ വർഷങ്ങളായി ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആളാണെന്നും, ഒപ്പം വർഷങ്ങളായി കണ്ടന്റുകൾ നിർമ്മിക്കുന്നുണ്ടെന്നും ആദില വ്യക്തമാക്കുന്നു. എന്തെങ്കിലും പുതിയത് കണ്ടെത്താനും പഠിക്കാനും, പരാജയപ്പെടുമ്പോൾ വീണ്ടും ശ്രമിക്കാനും, പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങാനുമൊക്കെയായി എത്രയോ മണിക്കൂറുകളാണ് ജീവിതത്തിൽ മാറ്റിവെച്ചിട്ടുള്ളത്. നൂറയും ഞാനും ഒരുമിച്ച് മനോഹരമായ ഒരു ജീവിതമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഞങ്ങളുടെ നേട്ടങ്ങൾ യാദൃശ്ചികമായി ഉണ്ടായതല്ല, അതെല്ലാം കഠിനമായ അധ്വാനത്തിന്റെ ഫലം തന്നെയാണെന്നും ആദില തന്റെ വീഡിയോയിലൂടെ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366088/Adila-responds-to-those-who-ask-if-she-bought-a-car)