---
title: "'ഞാൻ വെജിറ്റേറിയനാണെന്ന് പറഞ്ഞു, ഇപ്പോൾ ചിക്കൻ പരസ്യത്തിലും'; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം"
english_title: "Rashmika Mandanna criticized for advertisement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366470/rashmika-mandanna-criticized-for-advertisement"
published_at: "2026-06-17T09:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3220f3677eb_cvdfgb.jpg"
keywords: ["latest news", "Rashmika Mandanna", "advertisement", "fried  chicken"]
---

# 'ഞാൻ വെജിറ്റേറിയനാണെന്ന് പറഞ്ഞു, ഇപ്പോൾ ചിക്കൻ പരസ്യത്തിലും'; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

> **Lead Summary:** **[**തെന്നിന്ത്യൻ സിനിമകളിലൂടെയും ബോളിവുഡിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ 'നാഷണൽ ക്രഷ്' രശ്മിക മന്ദാന പുതിയൊരു പരസ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നു. മുൻപ് താൻ പൂർണ്ണമായും സസ്യഭുക്കാണെന്ന് (വെജിറ്റേറിയൻ) അവകാശപ്പെട്ട നടി, ഇപ്പോൾ ഒരു പ്രമുഖ ബ്രാൻഡിന്റെ ഫ്രൈഡ് ചിക്കൻ പരസ്യത്തിൽ അഭിനയിച്ചതാണ് വിവാദത്തിന് കാരണമായത്.

## Article Content

**[**തെന്നിന്ത്യൻ സിനിമകളിലൂടെയും ബോളിവുഡിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ 'നാഷണൽ ക്രഷ്' രശ്മിക മന്ദാന പുതിയൊരു പരസ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നു. മുൻപ് താൻ പൂർണ്ണമായും സസ്യഭുക്കാണെന്ന് (വെജിറ്റേറിയൻ) അവകാശപ്പെട്ട നടി, ഇപ്പോൾ ഒരു പ്രമുഖ ബ്രാൻഡിന്റെ ഫ്രൈഡ് ചിക്കൻ പരസ്യത്തിൽ അഭിനയിച്ചതാണ് വിവാദത്തിന് കാരണമായത്.

> മുൻപ്  ഒരു അഭിമുഖത്തിൽ രശ്മിക ഇങ്ങനെ പറഞ്ഞിരുന്നു "ഞാൻ ഇപ്പോൾ പൂർണ്ണമായും ഒരു വെജിറ്റേറിയനായി മാറി. ദിവസവും കൃത്യമായി വർക്കൗട്ട് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ എനിക്കിപ്പോൾ വലിയ ശ്രദ്ധയാണ്."

എന്നാൽ ഈ വാക്കുകൾക്ക് വിരുദ്ധമായി നടി ഫ്രൈഡ് ചിക്കൻ കഴിച്ച് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നത്. കോടികൾ പ്രതിഫലം കിട്ടുമ്പോൾ സെലിബ്രിറ്റികൾ മുൻപ് പറഞ്ഞതെല്ലാം മറക്കുകയാണെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. എന്നാൽ, താരങ്ങൾ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ പോലും അഭിനയിക്കുന്നത് സാധാരണമാണെന്ന വാദവുമായി നടിയെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

അടുത്തിടെ തിയേറ്ററുകളിലെത്തിയ, രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രമാണ് രശ്മികയുടേതായി അവസാനം പുറത്തിറങ്ങിയത്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് രശ്മികയ്ക്ക് തെലങ്കാന സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. അല്ലു അരവിന്ദ് അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ്.

ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് സംഗീതം നൽകിയത് ഹിഷാം അബ്ദുൾ വഹാബും ഛായാഗ്രഹണം നിർവ്വഹിച്ചത് കൃഷ്ണൻ വസന്തുമാണ്. കൂടാതെ, നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹശേഷമുള്ള രശ്മികയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/366470/rashmika-mandanna-criticized-for-advertisement)