---
title: "'ആ ചെറുകഥയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല'; ആർ ശ്രീലേഖയുടെ മോഷണ ആരോപണത്തിന് മറുപടിയുമായി 'ദൃഢം' സംവിധായകൻ"
english_title: "Director Martin Joseph rejects R Sreelekha’s allegations over 'Dridham' movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366375/director-martin-joseph-rejects-r-sreelekhas-allegations-over-dridham-movie"
published_at: "2026-06-16T15:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312041b5ee8_Director_Martin_Joseph_rejects_R_Sreelekhas_allegations_over_Dridham_movie.jpg"
keywords: ["R Sreelekha IPS", "Shane Nigam", "Bhoothakaalam", "Dridam", "Plagiarism Allegation"]
---

# 'ആ ചെറുകഥയുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല'; ആർ ശ്രീലേഖയുടെ മോഷണ ആരോപണത്തിന് മറുപടിയുമായി 'ദൃഢം' സംവിധായകൻ

> **Lead Summary:** നടൻ ഷെയ്ൻ നിഗം നായകനായി എത്തിയ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകൾക്കെതിരെ കഥാ മോഷണ ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ 'കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയുടെ മൂലകഥ ഉണ്ടാക്കിയതെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് അവർ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ആർ. ശ്രീലേഖയുടെ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് 'ദൃഢം' സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ് രംഗത്തെത്തി.

## Article Content

നടൻ ഷെയ്ൻ നിഗം നായകനായി എത്തിയ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകൾക്കെതിരെ കഥാ മോഷണ ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ 'കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചാണ് 'ദൃഢം' എന്ന സിനിമയുടെ മൂലകഥ ഉണ്ടാക്കിയതെന്നാണ് ശ്രീലേഖയുടെ പ്രധാന ആരോപണം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് അവർ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ആർ. ശ്രീലേഖയുടെ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് 'ദൃഢം' സിനിമയുടെ സംവിധായകൻ മാർട്ടിൻ ജോസഫ് രംഗത്തെത്തി.

'ആർ ശ്രീലേഖയുടെ പോസ്റ്റ് ഞാൻ കണ്ടിരുന്നു. അതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാൻ ബന്ധപ്പെട്ടു. അവർക്കും ഒരു ബന്ധവുമില്ല അവർ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവർക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന്', മാർട്ടിന്റെ വാക്കുകൾ. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല', എന്നാണ് ശ്രീലേഖയുടെ കുറിപ്പ്.

> മറ്റൊരു ഷെയ്ൻ നിഗം ചിത്രമായ ഭൂതകാലത്തിന് എതിരെയും ശ്രീലേഖ മോഷണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 'എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ', ശ്രീലേഖയുടെ പോസ്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/366375/director-martin-joseph-rejects-r-sreelekhas-allegations-over-dridham-movie)