---
title: "'അവരെ വച്ച് 48 വീഡിയോകൾ ചെയ്തു, കിട്ടിയ പണത്തിൽ നിന്നും ഒരു പങ്ക് രേണുവിന് കൊടുക്കും'; തുറന്നുപറഞ്ഞ് യൂട്യൂബർ സായ് കൃഷ്ണ"
english_title: "YouTuber Sai Krishna openly says he will give a share of the money he gets to Renu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366404/youtuber-sai-krishna-openly-says-he-will-give-a-share-of-the-money-he-gets-to-renu"
published_at: "2026-06-16T17:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a313ea6f1c01_dghdrg.jpg"
keywords: ["latest news", "YouTuber Sai Krishna", "Renu", "money"]
---

# 'അവരെ വച്ച് 48 വീഡിയോകൾ ചെയ്തു, കിട്ടിയ പണത്തിൽ നിന്നും ഒരു പങ്ക് രേണുവിന് കൊടുക്കും'; തുറന്നുപറഞ്ഞ് യൂട്യൂബർ സായ് കൃഷ്ണ

> **Lead Summary:** **[**യൂട്യൂബ് വീഡിയോകളിലൂടെ രേണു സുധിയുടെ പേരിൽ താൻ സമ്പാദിച്ച പണത്തിൽ നിന്നും ഒരു പങ്ക് അവർക്ക് നൽകുമെന്ന് വെളിപ്പെടുത്തി യൂട്യൂബർ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്). രേണുവിനെക്കുറിച്ച് 48 വീഡിയോകൾ ചെയ്തിട്ടുണ്ടെന്നും അതിലൂടെ നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറഞ്ഞു.

## Article Content

**[**യൂട്യൂബ് വീഡിയോകളിലൂടെ രേണു സുധിയുടെ പേരിൽ താൻ സമ്പാദിച്ച പണത്തിൽ നിന്നും ഒരു പങ്ക് അവർക്ക് നൽകുമെന്ന് വെളിപ്പെടുത്തി യൂട്യൂബർ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്). രേണുവിനെക്കുറിച്ച് 48 വീഡിയോകൾ ചെയ്തിട്ടുണ്ടെന്നും അതിലൂടെ നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറഞ്ഞു.

>  "രേണുവിനെ പിന്തുണച്ചും വിമർശിച്ചും ഞാൻ 48 വീഡിയോകൾ ചെയ്തിട്ടുണ്ട്. അതിൽ നിന്ന് അത്യാവശ്യം നല്ല വരുമാനവും കിട്ടി. മുഴുവൻ തുകയും എന്നല്ല, എങ്കിലും അതിൽ നിന്നൊരു നല്ല തുക ഞാൻ രേണുവിന് നൽകും. കാരണം, നമുക്ക് വരുമാനമുണ്ടാക്കാൻ കണ്ടന്റ് തന്നൊരു വ്യക്തിക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് തോന്നുന്നു."

>  "അവരെ വെച്ച് ഒരുപാട് പേർ കണ്ടന്റ് ഉണ്ടാക്കിയിട്ടുണ്ട്. അവരെല്ലാം തങ്ങൾക്ക് കിട്ടിയ തുകയിൽ നിന്ന് ഒരിത്തിരി നൽകിയാൽ രേണുവിന് ആരുടെയും മുന്നിൽ കൈ നീട്ടാതെ, സമാധാനത്തോടെ മെഡിക്കൽ ജേണി പൂർത്തിയാക്കാം. അവർ ക്യാൻസറിനെ അതിജീവിച്ച് തിരിച്ചു വരട്ടെ എന്നാണ് എന്റെ ആഗ്രഹം."

രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും സായ് പ്രതികരിച്ചു. ക്യാൻസർ ആണെന്ന് പറഞ്ഞിട്ട് പോലും പലരും ഇപ്പോഴും മോശം കമന്റുകൾ ഇടുന്നുണ്ട്. എന്നാൽ അതിന് കമന്റ് ഇടുന്നവരെ കുറ്റം പറയാനാകില്ലെന്നും അതിന് കാരണം താനുൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാരാണെന്നും സായ് തുറന്നു സമ്മതിച്ചു.

> "രേണുവിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വീഡിയോകൾ ഞാൻ ചെയ്തിട്ടില്ലെന്ന് ഉറപ്പാണ്. എങ്കിലും പബ്ലിക്കിൽ അവർക്കെതിരെ നെഗറ്റീവ് കമന്റുകൾ വരുന്നുണ്ടെങ്കിൽ അതിന് കാരണക്കാരായവരിൽ നമ്മൾ കണ്ടന്റ് ക്രിയേറ്റേഴ്സും പെടും. അതുകൊണ്ട് കമന്റ് ഇടുന്നവരെ കുറ്റപ്പെടുത്താൻ നമുക്ക് അർഹതയില്ല. അവരോട് അത് നിർത്താൻ അഭ്യർത്ഥിക്കാനേ കഴിയൂ." - സായ് കൃഷ്ണ

### Related Links & Sources
- [Original Story Source](https://moviemax.in/news/366404/youtuber-sai-krishna-openly-says-he-will-give-a-share-of-the-money-he-gets-to-renu)