---
title: "'മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി, പ്രാർത്ഥന വേണം'; കീമോയുടെ വേദനയിലും പുഞ്ചിരിയോടെ ആരാധകരോട് രേണു സുധി"
english_title: "Renu Sudhi shares video of herself singing despite severe pain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366512/renu-sudhi-shares-video-of-herself-singing-despite-severe-pain"
published_at: "2026-06-17T11:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a323af7e0316_renu.jpg"
keywords: ["Latest News", "Instagram Video", "Renu Sudhi", "Cancer"]
---

# 'മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി, പ്രാർത്ഥന വേണം'; കീമോയുടെ വേദനയിലും പുഞ്ചിരിയോടെ ആരാധകരോട് രേണു സുധി

> **Lead Summary:** ** ക**ഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു.

## Article Content

** ക**ഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു.

തനിക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചുവെന്നും മൂന്നാം ഘട്ടത്തിലാണ് ഇപ്പോള്‍ രോഗമെന്നുമാണ് രേണു വെളിപ്പെടുത്തിയത്. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. കീമോ തെറാപ്പി ആരംഭിച്ച വിവരമാണ് രേണു ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ശരീരത്തിൽ പിക്ക് ലൈൻ ഇട്ടെന്നും നല്ല വേദനയുണ്ടെന്നും രേണു പറയുന്നു.

[A post shared by Reshma P Thankachen (@renu_sudhi)](https://www.instagram.com/reel/DZpzf14pWY2/?utm_source=ig_embed&utm_campaign=loading)

''ശരീരത്തിൽ പിക് ലൈൻ ഇട്ടതിനു നല്ല വേദനയുണ്ട്. വീട്ടിൽ തിരിച്ചെത്തി. മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി. ശരീരത്തിലുമുണ്ട്. ഭയങ്കര വേദനയുണ്ട്. വേദനയുമായി കിടക്കുമ്പോൾ ‍ഞാനൊരു പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. എങ്കിലും ഞാൻ എന്റെ രീതിയിൽ ഒന്നു പാടുകയാണ്'' എന്നാണ് രേണു വീഡിയോയിൽ പറയുന്നത്.

പാട്ട് പാടിയതിനുശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും രേണു പറഞ്ഞു. നിരവധി പേർ വീഡിയോക്കു താഴെ രേണുവിന് ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.

ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും രേണു സുധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ''പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയത്.

> എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷന്‍ ആയാലും യുട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/366512/renu-sudhi-shares-video-of-herself-singing-despite-severe-pain)