#Latest News #Kozhikode #Death
കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് കക്കട്ടിൽ ലോറിയിൽ കല്ലിറക്കാൻ എത്തിയ യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ നെല്ലിക്കുറ്റി ചളിമ്പറമ്പ് താന്നിക്കൽ സാജുവിന്റെ മകൻ അനീഷ് (23) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ കക്കട്ടിൽ വെച്ചായിരുന്നു സംഭവം. കല്ലിറക്കാനുള്ള ജോലിക്കായി വന്നതായിരുന്നു അനീഷ്. യാത്രാമധ്യേ വാഹനത്തിൽ വെച്ച് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlight: Kannur native passes away after falling ill inside lorry in Kozhikode
































