#Latest News #Kottayam #Cannabis
കോട്ടയം: (truevisionnews.com) കഞ്ചാവ് ലഹരിയിലായിരുന്ന യുവാക്കളുടെ അക്രമത്തിൽ നാട്ടുകാർ പരിഭ്രാന്തരായി. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ തിരിഞ്ഞ അക്രമിസംഘത്തെ ഒടുവിൽ നാട്ടുകാർ തന്നെ സാഹസികമായി പിടിച്ചുകെട്ടി പോലീസിന് കൈമാറി.
വാഴൂർ പാറാംതോട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ലഹരിയിലായിരുന്ന യുവാക്കൾ അക്രമാസക്തരായതോടെ പരിസരത്തെ വീടുകൾക്ക് നേരെയും ഇവർ കല്ലേറ് നടത്തി.
ഇതിൽ ചില വീടുകളുടെ ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ആക്രമണം തുടരുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് യുവാക്കളെ കീഴ്‌പ്പെടുത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളെയും സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlight: Youths' bravery under the influence of cannabis in Kottayam
































