പടച്ചോന്റെ തന്നെ വേണമല്ലേ ....! നിസ്‌കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാരപ്പെട്ടി കവര്‍ന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി

പടച്ചോന്റെ തന്നെ വേണമല്ലേ ....!  നിസ്‌കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാരപ്പെട്ടി കവര്‍ന്നു; ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായി പിടികൂടി
Jun 16, 2026 02:28 PM | By Susmitha Surendran
#Niskarapally #Arrest #Treasure chest #Theft

മലപ്പുറം: (https://truevisionnews.com/) തൊഴുവാനുരിലെ നിസ്‌കാരപ്പള്ളിയില്‍ നിന്ന് പട്ടാപ്പകല്‍ ഭണ്ഡാരപ്പെട്ടി കവര്‍ന്ന പ്രതിയെ പൊലിസ് പിടികൂടി. കല്‍പകഞ്ചേരി വര മ്പനാല്‍ സ്വദേശി കല്ലേങ്ങല്‍ ഷിഹാബുദ്ദീനെയാണ് പൊലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.

പൊലീസ് പിടികൂടുമെന്ന് ഉറപ്പായതിനാല്‍ തന്റെ കയ്യിലുള്ള ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഷിഹാബുദ്ദീന്‍. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ഒളിവില്‍ കഴിയുന്ന രീതിയായിരുന്നു പ്രതിയുടേതെന്ന് പൊലീസ് പറഞ്ഞു.

അതിനാല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസിന് സാധ്യമായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഇയാളുടെ യാത്രാവഴികളും നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കല്‍പകഞ്ചേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Treasure chest stolen in broad daylight from Niskarapally arrest

#Niskarapally #Arrest #Treasure chest #Theft

Next TV

Related Stories
'കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സഹായം വേണം; അല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകുക'', സഹായമില്ലെങ്കില്‍ സമരം വേണ്ടിവരുമെന്ന് ബസ് ഉടമകള്‍

Jun 16, 2026 03:14 PM

'കെഎസ്ആർടിസിക്ക് നൽകുന്നത് പോലെ സഹായം വേണം; അല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകുക'', സഹായമില്ലെങ്കില്‍ സമരം വേണ്ടിവരുമെന്ന് ബസ് ഉടമകള്‍

സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം സഹായമില്ലെങ്കില്‍ സമരം വേണ്ടിവരുമെന്ന് ബസ്...

Read More >>
പാറശ്ശാല താലൂക്ക് ആശുപത്രിയിൽ 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഡിവൈഎഫ്ഐ പ്രതിഷേധം

Jun 16, 2026 03:13 PM

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ 3 വയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി; ഡിവൈഎഫ്ഐ പ്രതിഷേധം

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന്...

Read More >>
Top Stories

News Roundup