ശബരിമലയിൽ വീണ്ടും അട്ടിമറിയോ? ശ്രീകോവിലിന്റെ മുകളിൽ ദ്രാവകം ഒഴുകിയിറങ്ങിയ നിലയിൽ, നെയ്യെന്ന് അധികൃതരുടെ മറുപടി

ശബരിമലയിൽ വീണ്ടും അട്ടിമറിയോ? ശ്രീകോവിലിന്റെ മുകളിൽ ദ്രാവകം ഒഴുകിയിറങ്ങിയ നിലയിൽ, നെയ്യെന്ന് അധികൃതരുടെ മറുപടി
Jun 16, 2026 01:16 PM | By Susmitha Surendran
#Sabarimala #Sreekovil #color change

ശബരിമല: (https://truevisionnews.com/)  ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം കണ്ടെത്തി. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം ഒഴിച്ചതാണോ എന്ന സംശയമാണ് നിലവിൽ ഉയർന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിലെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ തിരുവാഭരണ കമ്മീഷണർ അടക്കമുള്ള പ്രമുഖ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേരുകയും സംശയകരമായ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തുകയും ചെയ്തു.

പ്രാഥമിക പരിശോധനകൾക്ക് ശേഷം, ശ്രീകോവിലിന് മുകളിൽ ഒഴുകിയിറങ്ങിയത് നെയ്യാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭക്തർ സമർപ്പിക്കുന്ന നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥ സംഘം വിലയിരുത്തുന്നത്. എങ്കിലും സ്വർണ്ണപാളികൾക്ക് മുകളിൽ ദ്രാവകം വീണതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള സ്വർണ്ണ ശ്രീകോവിലിൽ ഇത്തരമൊരു വ്യത്യാസം കണ്ടത് അധികൃതർ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തി.ക്. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയായായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് ശ്രീകോവിലിൽ നിറവ്യത്യാസം കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Content Highlight: Unusual color change on top of gold-plated shrine in Sabarimala

#Sabarimala #Sreekovil #color change

Next TV

Related Stories
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 18, 2026 12:57 PM

ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് , ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്...

Read More >>
കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

Jun 18, 2026 12:43 PM

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി...

Read More >>
അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

Jun 18, 2026 12:12 PM

അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ നിന്ന് മോതിരവുമായി യുവാവ്...

Read More >>
ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം

Jun 18, 2026 11:56 AM

ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം

പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ...

Read More >>
Top Stories

News Roundup