യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ബ്രേക്ക് തകർന്നു; കണ്ണംബയിൽ മകന്റെ മുന്നിൽ റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ബ്രേക്ക് തകർന്നു; കണ്ണംബയിൽ മകന്റെ മുന്നിൽ റോഡിലേക്ക് തെറിച്ചുവീണ്  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 18, 2026 12:22 PM | By Anusree vc
#Latest News #Kannamba #Road Accident #Varkala

വർക്കല: (https://truevisionnews.com/) കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെ മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlight: Road accident in Kannamba, Homemaker travelling with son dies

#Latest News #Kannamba #Road Accident #Varkala

Next TV

Related Stories
പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

Jun 18, 2026 01:29 PM

പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്...

Read More >>
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 18, 2026 12:57 PM

ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് , ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്...

Read More >>
കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

Jun 18, 2026 12:43 PM

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; ഏഴ് പേര്‍ ചികിത്സയില്‍

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി...

Read More >>
അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

Jun 18, 2026 12:12 PM

അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി

ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ നിന്ന് മോതിരവുമായി യുവാവ്...

Read More >>
Top Stories

News Roundup