പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി

പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി
Jun 18, 2026 01:29 PM | By Athira V
#Latest News #Motor Vehicle Department #Private Bus #Bus Driver

കൊച്ചി: ( www.truevisionnews.com ) ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് വിചിത്രമായ രീതിയിൽ വാഹനം ഓടിച്ചത്. ബസിന്റെ വലത് വശത്തെ സൈഡ് മിറർ തകർന്നതിനെ തുടർന്ന്, അതിന്റെ ഭാഗം കൈയിൽ പിടിച്ച് ജനലിലൂടെ പുറത്തേക്ക് നീട്ടി പിന്നിലെ വാഹനങ്ങൾ നിരീക്ഷിച്ച് കൊണ്ടായിരുന്നു യാത്ര.

കഴിഞ്ഞ ആഴ്ച പാലാരിവട്ടത്ത് മെട്രോ നിർമാണം നടക്കുന്ന ഭാഗത്ത് റോഡിലെ ഇരുമ്പ് ബാരിക്കേഡിൽ തട്ടിയാണ് ബസിന്റെ സൈഡ് മിറർ തകർന്നത്. തുടർന്ന് മിറർ മാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാതെ ഡ്രൈവർ അതേ നിലയിൽ സർവീസ് തുടരുകയായിരുന്നു.

ബസിന് പിന്നിൽ സഞ്ചരിച്ചിരുന്ന കാർ യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് വീഡിയോ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് വാട്‌സ്ആപ്പ് വഴി കൈമാറി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

Content Highlight: Motor Vehicle Department takes action against driver who dangerously drove private bus while holding a piece of broken side mirror in his hand

#Latest News #Motor Vehicle Department #Private Bus #Bus Driver

Next TV

Related Stories
കിമ്പളം കിട്ടിയത് മതിയായോ...? ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 5000 രൂപയുമായി കാഷ്വൽ സ്വീപ്പർ പിടിയിൽ

Jun 18, 2026 03:22 PM

കിമ്പളം കിട്ടിയത് മതിയായോ...? ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്; 5000 രൂപയുമായി കാഷ്വൽ സ്വീപ്പർ പിടിയിൽ

ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്, 5000 രൂപയുമായി കാഷ്വൽ സ്വീപ്പർ...

Read More >>
ഗവി അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

Jun 18, 2026 03:11 PM

ഗവി അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

ഗവി അങ്കണവാടി ജീവനക്കാരിയുടെ മരണം കൊലപാതകം പ്രതി...

Read More >>
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

Jun 18, 2026 12:57 PM

ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് , ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്...

Read More >>
Top Stories

News Roundup