---
title: "ഫ്ലാറ്റിലെ വാട്ടർ ടാങ്കിലേക്ക് വീണു, രക്ഷപ്പെടാൻ നോക്കിയിട്ട് കഴിഞ്ഞില്ല; അപകടത്തിന്റെ ഞെട്ടൽ പങ്കുവെച്ച് വിനോദ് കോവൂർ"
english_title: "Actor Vinod Kovoor injured after falling into a water tank at a flat in Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366588/actor-vinod-kovoor-injured-after-falling-into-a-water-tank-at-a-flat-in-kochi"
published_at: "2026-06-17T16:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a327c99dedc5_Actor_Vinod_Kovoor_injured_after_falling_into_a_water_tank_at_a_flat_in_Kochi.jpg"
keywords: ["Vinod Kovoor", "Marimayam", "Malayalam Cinema", "Celebrity News"]
---

# ഫ്ലാറ്റിലെ വാട്ടർ ടാങ്കിലേക്ക് വീണു, രക്ഷപ്പെടാൻ നോക്കിയിട്ട് കഴിഞ്ഞില്ല; അപകടത്തിന്റെ ഞെട്ടൽ പങ്കുവെച്ച് വിനോദ് കോവൂർ

> **Lead Summary:** കൊച്ചിയിലെ ഫ്ലാറ്റിൽ ഉണ്ടായ അപകടത്തിൽ പ്രശസ്ത സിനിമ–സീരിയൽ നടൻ വിനോദ് കോവൂരിന് പരിക്ക്. കാർ പാർക്കിങ് ഏരിയയിലെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണാണ് അപകടമുണ്ടായത്. വാരിയെല്ലിന് ക്ഷതമേറ്റ താരം ഇപ്പോൾ രണ്ടുദിവസത്തെ പൂർണ്ണ വിശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് അപകടവിവരം ആരാധകരുമായി പങ്കുവെച്ചത്.

## Article Content

കൊച്ചിയിലെ ഫ്ലാറ്റിൽ ഉണ്ടായ അപകടത്തിൽ പ്രശസ്ത സിനിമ–സീരിയൽ നടൻ വിനോദ് കോവൂരിന് പരിക്ക്. കാർ പാർക്കിങ് ഏരിയയിലെ കോൺക്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീണാണ് അപകടമുണ്ടായത്. വാരിയെല്ലിന് ക്ഷതമേറ്റ താരം ഇപ്പോൾ രണ്ടുദിവസത്തെ പൂർണ്ണ വിശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് അപകടവിവരം ആരാധകരുമായി പങ്കുവെച്ചത്.

വലിയ ഒരു ദുരന്തത്തിൽ നിന്നും ഇന്നലെ രാത്രി തലനാരിഴക്ക് രക്ഷപ്പെട്ടു. മറിമായം ഷൂട്ട് കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയത് 10.30 ന്. വേസ്റ്റ് കളയാനായ് താഴത്തെ കാർ പാർക്കിംഗ് ഏരിയയിലേക്ക് പപ്പി സിയയുമായ് ഇറങ്ങിയതാ. വേസ്റ്റ് കളഞ്ഞ ബക്കറ്റ് പൈപ്പിൽ കഴുകാനായ് നടന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ കോൺഗ്രീറ്റ് വാട്ടർ ടാങ്കിലേക്ക് വീഴുന്നത്. സാധാരണ ടാങ്കിന്റെ മുകളിലൂടെ നടക്കാറുള്ളതാ. പക്ഷെ ഇന്നലെ ടാങ്കിന്റെ ഇരുമ്പിന്റെ അടപ്പ് ശരിയായ് അടക്കാത്തത് കൊണ്ടാവാം മൂടി തുറന്ന് ഞാൻ താഴോട്ട് വീണത്.വീഴ്ച്ചയിൽ ടാങ്കിന്റെ വായു വട്ടത്തിന്റെ അരികിൽ പിടിക്കാൻ സാധിച്ചത് കൊണ്ട് ഞാൻ ആഴമുള്ള ടാങ്കിലേക്ക് തൂങ്ങിക്കിടന്നു.

വീഴ്ച്ചയിൽ എന്റെ ശരീരം എവിടെയോ നന്നായ് അടിച്ചതിന്റെ വേദന നന്നായ് അനുഭപ്പെട്ടു. ടാങ്കിൽ നിന്നും പൊങ്ങി രക്ഷപ്പെടാൻ രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടു. ഉറക്കെ ശബ്ദം ഉണ്ടാക്കി ആരും കേട്ടില്ല. പപ്പി സിയ മോൾ ടാങ്കിന് ചുറ്റും പരിഭ്രാന്തിയോടെ ഓടി നടന്നു. പിന്നീട് നടത്തിയ ശ്രമത്തിൽ ഞാൻ പുറത്തേക്ക് എത്തി. എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ഇടുപ്പിന്റെ മുകളിലായ് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശ്വാസം എടുക്കുമ്പോൾ വാരിയുടെ ഭാഗത്ത് നല്ല വേദന തോന്നി ഉറക്കെ ദേവൂനെ വിളിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366588/actor-vinod-kovoor-injured-after-falling-into-a-water-tank-at-a-flat-in-kochi)