---
title: "വിജയ്‌യുടെ വിവാഹമോചനക്കേസ് ഓഗസ്റ്റിലേക്ക് മാറ്റി"
english_title: "Vijay's divorce case postponed to August"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366063/vijays-divorce-case-postponed-to-august"
published_at: "2026-06-15T11:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe5602309c_vijay.jpg"
keywords: ["latest news", "vijay", "sangeetha", "divorce case"]
---

# വിജയ്‌യുടെ വിവാഹമോചനക്കേസ് ഓഗസ്റ്റിലേക്ക് മാറ്റി

> **Lead Summary:** ചെന്നൈ:**[** തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ വിവാഹമോചന ഹർജി പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന വിജയ്‌യുടെയും സംഗീതയുടെയും ആവശ്യം കോടതി തള്ളി. ഇതിന് പകരം ഇരുപക്ഷവും തങ്ങളുടെ ഔദ്യോഗിക ഇമെയിൽ ഐഡികൾ കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

ചെന്നൈ:**[** തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ വിവാഹമോചന ഹർജി പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന വിജയ്‌യുടെയും സംഗീതയുടെയും ആവശ്യം കോടതി തള്ളി. ഇതിന് പകരം ഇരുപക്ഷവും തങ്ങളുടെ ഔദ്യോഗിക ഇമെയിൽ ഐഡികൾ കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ദീർഘകാലത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. 2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ സംഗീത ഹർജിയിൽ ഉന്നയിച്ചിരുന്നു. നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും ഈ ഘട്ടത്തിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നത് ദാമ്പത്യത്തിലെ വിള്ളലുകൾ പരസ്യമാക്കുന്നതായിരുന്നു.

ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് രമ്യതയിലെത്തിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ മുൻകൈ എടുത്ത് ഇടപെട്ടിരുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. നിലവിൽ പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകൾ അണിയറയിൽ സജീവമായി നടക്കുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എങ്കിലും വിവാഹമോചന വാർത്തകളിലോ ഒത്തുതീർപ്പ് ചർച്ചകളിലോ ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/366063/vijays-divorce-case-postponed-to-august)