---
title: "വിജയ് - സംഗീത വിവാഹമോചന കേസ്: ചെങ്കൽപ്പേട്ട് കോടതിയിൽ ഇന്ന് നിർണ്ണായക വാദം"
english_title: "Vijay - Sangeetha divorce case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366021/vijay-sangeetha-divorce-case"
published_at: "2026-06-15T09:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f7640dc415_vijay_sangeetha.jpg"
keywords: ["Latest News", "Actor Vijay", "Divorce Case", "Sangeetha"]
---

# വിജയ് - സംഗീത വിവാഹമോചന കേസ്: ചെങ്കൽപ്പേട്ട് കോടതിയിൽ ഇന്ന് നിർണ്ണായക വാദം

> **Lead Summary:** **[**ചെങ്കൽപ്പേട്ട് കുടുംബകോടതിയിൽ ഇന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് - സംഗീത ദമ്പതികളുടെ വിവാഹമോചന ഹർജി പരിഗണനയ്ക്ക് വരുന്നു.

## Article Content

**[**ചെങ്കൽപ്പേട്ട് കുടുംബകോടതിയിൽ ഇന്ന് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് - സംഗീത ദമ്പതികളുടെ വിവാഹമോചന ഹർജി പരിഗണനയ്ക്ക് വരുന്നു.

സുരക്ഷാപരമായ കാരണങ്ങളാൽ ഇരുവരും നേരിട്ട് കോടതിയിൽ ഹാജരാകുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് വഴിയാകും നടപടികളിൽ പങ്കുചേരുകയെന്നാണ് ലഭ്യമാകുന്ന വിവരം.

ഇരുപത്തിയാറ് വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് സംഗീത ഹർജി സമർപ്പിച്ചത്. വിജയ്‌ക്ക് മറ്റൊരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

അടുത്തിടെ നടന്ന വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന ചടങ്ങുകളിലും, അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിലും സംഗീതയും മക്കളും വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു.

കൂടാതെ, തമിഴ് സിനിമാ ലോകത്ത് തൃഷയുമായുള്ള ബന്ധത്തെച്ചൊല്ലി ഉയർന്നുവന്ന അഭ്യൂഹങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വിജയ്‌യുടെ മാതാവ് ശോഭ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/366021/vijay-sangeetha-divorce-case)