'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി

'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി
2026-06-10T15:53:00 | By Anusree vc
#Actress Rohini #Raghuvaran #Tamil Cinema

(https://moviemax.in/ ) ആരാധകർ ഏറെയുള്ള പ്രിയനടിയാണ് രോഹിണി. വിവാഹശേഷം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി സിനിമാരംഗത്ത് വീണ്ടും സജീവമായി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മികച്ച അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ രോഹിണിക്ക് കഴിഞ്ഞു.

പ്രശസ്ത തമിഴ് നടൻ രഘുവരനെയായിരുന്നു രോഹിണി വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഏഴ് വർഷം നീണ്ടുനിന്ന വിവാഹബന്ധത്തിനൊടുവിൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ, അന്തരിച്ച നടൻ രഘുവരനെക്കുറിച്ച് രോഹിണി പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

താൻ ജോലിക്ക് പോകുന്നതിൽ രഘുവരന് താല്പര്യം ഉണ്ടായിരുന്നില്ലെന്നും, ഭാര്യ എപ്പോഴും തന്റെ സംരക്ഷണയിൽ തന്നെയായിരിക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹമെന്നും രോഹിണി പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടിയുടെ ഈ തുറന്നുപറച്ചിൽ.

'രഘുവരന്‍ ഒരിക്കലും എന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല. ഞാനും ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. ഞാനൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് വിവാഹം കഴിഞ്ഞതോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ഏഴ് വര്‍ഷം സിനിമകളില്ലാതെ മാറി നില്‍ക്കാന്‍ കാരണം. അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്റെ ഭാര്യ എന്റെ സംരക്ഷണത്തിസലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു.

അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു. അത്രയും പോരാടിയാണ് പിന്നീട് ഞാന്‍ തിരിച്ചു വന്നതും, സിനിമ സംവിധാനം ചെയ്തതുമെല്ലാം. 52 വര്‍ഷത്തോളമായി ഞാന്‍ ഇന്റസ്ട്രിയിലുണ്ട്. ഏഴ് വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന്‍ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും അദ്ദേഹം എന്റെ മുന്‍ഭര്‍ത്താവ് ആയിരുന്നു, എന്റെ കുട്ടിയുടെ അച്ഛനാണ്. പക്ഷേ എന്റെ സിനിമ ജീവിതം, ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്.

ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് ഞാനിപ്പോള്‍ പറയാറുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അത് ഞാന്‍ അര്‍ഹിക്കുന്നു. എനിക്ക് വേണ്ടിയൊരു അടയാളപ്പെടുത്തല്‍ ഉണ്ടായിരിക്കണം,' രോഹിണി പറഞ്ഞു.

1996 ൽ വിവാഹിതരായ രഘുവരനും രോഹിണിയും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവർക്ക് ജനിച്ച മകന്റെ പേര്. വിവാഹമോചനം നേടി കുറച്ച് വർഷങ്ങൾക്ക് ശേഷം രഘുവരൻ മരിച്ചു. 49ാമത്തെ വയസിലാണ് രഘുവരൻ മരിച്ചത്. അമിതമായ മദ്യപാനം കാരണം ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

Content Highlight: 'Raghuvaran never supported my career, his environment was one that did not allow women to work'; Rohini openly reveals

#Actress Rohini #Raghuvaran #Tamil Cinema

Next TV

Related Stories
ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

Jul 15, 2026 04:16 PM

ഔദ്യോഗിക യോഗത്തിനിടെ കൗതുകം; മിനിയേച്ചർ കാറുമായി കളിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വീഡിയോ വൈറൽ

ഇലക്ട്രിക് വാഹന യോഗത്തിനിടെ വിൻഫാസ്റ്റിന്റെ മിനിയേച്ചർ കാർ കൈയിലെടുത്ത് പരിശോധിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ വീഡിയോ വൈറൽ...

Read More >>
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
Top Stories










News Roundup