---
title: "'ഫുൾ ബോഡി ചെക്ക് ചെയ്തു, ഒടുവിൽ എക്സ്റേ എടുക്കാൻ പറഞ്ഞപ്പോഴാണ് രോഗവിവരം വെളിപ്പെടുത്തിയത്'; കസ്റ്റംസ് പരിശോധനയെക്കുറിച്ച് രേണു സുധി"
english_title: "Renu Sudhi on customs inspection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/366022/Renu-Sudhi-on-customs-inspection-nw"
published_at: "2026-06-15T09:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f775b0b581_dfgbdfg.jpg"
keywords: ["latest news", "Renu Sudhi", "customs"]
---

# 'ഫുൾ ബോഡി ചെക്ക് ചെയ്തു, ഒടുവിൽ എക്സ്റേ എടുക്കാൻ പറഞ്ഞപ്പോഴാണ് രോഗവിവരം വെളിപ്പെടുത്തിയത്'; കസ്റ്റംസ് പരിശോധനയെക്കുറിച്ച് രേണു സുധി

> **Lead Summary:** **[**വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മണിക്കൂറുകളോളം വിശദമായി പരിശോധിച്ച അനുഭവം വെളിപ്പെടുത്തി സോഷ്യൽ മീഡിയ താരം രേണു സുധി. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നും, ബാഗുകൾ അരിച്ചുപെറുക്കിയിട്ടും ശരീരം മുഴുവൻ പരിശോധിച്ചിട്ടും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും രേണു പറഞ്ഞു.

## Article Content

**[**വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മണിക്കൂറുകളോളം വിശദമായി പരിശോധിച്ച അനുഭവം വെളിപ്പെടുത്തി സോഷ്യൽ മീഡിയ താരം രേണു സുധി. തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്നും, ബാഗുകൾ അരിച്ചുപെറുക്കിയിട്ടും ശരീരം മുഴുവൻ പരിശോധിച്ചിട്ടും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും രേണു പറഞ്ഞു.

'മെയിൻ സ്ട്രീം വൺ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. തനിക്കെതിരെ ആരോ നൽകിയ വ്യാജ വിവരത്തിന്റെ (ടിപ്പ്) അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയതെന്നും രേണു വ്യക്തമാക്കുന്നു.

> "ചികിത്സയ്ക്കായി പെട്ടെന്ന് നാട്ടിലേക്ക് വരികയായിരുന്നു ഞാൻ. എയർപോർട്ടിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ എന്റെ പാസ്‌പോർട്ട് വാങ്ങി, പെട്ടികളെല്ലാം പരിശോധിക്കാൻ കൊണ്ടുപോയി. കൃത്യമായ എന്തെങ്കിലും വിവരം കിട്ടാതെ അവർ അങ്ങനെ ചെയ്യില്ലല്ലോ. ദുബായിലും ബഹ്റൈനിലും ഒരുപാട് തവണ പോയിട്ടുള്ള ആളാണ് ഞാൻ. ഇന്ന് ഈ നിമിഷം വരെ ഒരു സോഡാക്കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തിൽ ഞാൻ കൊണ്ടുവന്നിട്ടില്ല, അങ്ങനെ ചെയ്യുകയുമില്ല."

രാവിലെ സമയത്തായിരുന്നു പരിശോധന. രണ്ടര-മൂന്ന് മണിക്കൂറോളം അവിടെ നിൽക്കേണ്ടി വന്നു. ആഹാരം പോലും കഴിച്ചിരുന്നില്ല. എത്രയും വേഗം ആശുപത്രിയിൽ എത്തേണ്ടതുമുണ്ടായിരുന്നു.

 കസ്റ്റംസ് ഉദ്യോഗസ്ഥർ തന്റെ ശരീരം മുഴുവൻ പരിശോധിച്ചു. ഒന്നും കണ്ടെത്താനാകാതെ വന്നപ്പോൾ ഒടുവിൽ എക്സ്റേ എടുക്കണമെന്ന് ആവശ്യപ്പെട്ടു. ആ ഘട്ടത്തിലാണ് തനിക്ക് കാൻസർ ആണെന്ന രോഗവിവരം ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടി വന്നത്.

തന്റെ ജോലി കൃത്യമായി ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ താൻ കുറ്റപ്പെടുത്തില്ലെന്നും രേണു പറഞ്ഞു. മറ്റൊരാളുടെ സാധനം തൊടാൻ പോലും പേടിയുള്ള താൻ കള്ളക്കടത്ത് നടത്തില്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. നിരന്തരം തന്നെ വേട്ടയാടുന്നവർ ആരോ കസ്റ്റംസിന് കള്ളവിവരം നൽകിയതാണെന്നും രേണു സുധി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/366022/Renu-Sudhi-on-customs-inspection-nw)