'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി

'ലാഭത്തിനായി വ്യക്തിജീവിതം സെൻസേഷണലൈസ് ചെയ്യുന്നു'; സ്വകാര്യ നിമിഷങ്ങൾ വളച്ചൊടിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക്  മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലി
Jun 16, 2026 11:33 AM | By Susmitha Surendran
#Facebook post #Fatima Tehlia MLA #Online paparazzi #Legal action

തിരുവനന്തപുരം: (https://truevisionnews.com/)  തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്ന് അവർ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പ്

എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്: ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് ചെയ്യുകയും അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മോണിറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകൾ എന്റെ പി. ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്.

അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു കോഡ് ഓഫ് കോൺഡക്റ്റും പാലിക്കാതെ ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല.

ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ സ്റ്റോക്കിം​ഗും പ്രൈവസി വയലേഷനും ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

Content Highlight: Video that violates privacy Fatima Tehliya warns online media

#Facebook post #Fatima Tehlia MLA #Online paparazzi #Legal action

Next TV

Related Stories
കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

Jun 16, 2026 12:34 PM

കോഴിക്കോട് കല്ലിറക്കാനെത്തിയ ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം; കണ്ണൂർ സ്വദേശിയായ 23-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് ലോറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ്...

Read More >>
വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല  സ്ഥിരീകരിച്ചു

Jun 16, 2026 12:11 PM

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി...

Read More >>
ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

Jun 16, 2026 11:42 AM

ഡ്രൈവിംഗ് ലൈസൻസ് വിതരണം മുടങ്ങി; മോട്ടോർ വാഹന വകുപ്പിൻ്റെ 'സരാഥി പോർട്ടൽ' പണിമുക്കിയത് പ്രതിസന്ധിക്ക് കാരണം

മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടൽ, ഡ്രൈവിംഗ് ലൈസൻസ് വിതരണം ,...

Read More >>
ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ;  കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

Jun 16, 2026 10:59 AM

ഇന്നോവയുടെ നമ്പറിൽ കറങ്ങിയത് അർബാനിയ വാൻ; കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ അർബാനിയ വാൻ പിടികൂടി

വ്യാജ നമ്പർ പ്ലേറ്റ് , അർബാനിയ വാൻ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം,...

Read More >>
Top Stories










News Roundup