നാദാപുരത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

നാദാപുരത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
Jun 13, 2026 10:28 PM | By VIPIN P V
#Latest News #Death #Fire #Nadapuram

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം വരിക്കോളിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ .വരിക്കോളി പരേതരായ തയുള്ളതിൽ രാമൻ നായരുടെയും നാണിയമ്മയുടെയും മകനായ ഗംഗാധരൻ (55) ആണ് മരിച്ചത്.

ഇന്ന് പകൽ രണ്ട് മണിയോടെ അംഗപരിമിതനായ ഗംഗാധരൻ്റെ വീടിൻ്റെ അകത്തെ മുറിയിൽ നിന്ന് തീ പടരുന്നത് കണ്ട അയൽ വീട്ടിൽ താമസിക്കുന്ന ബന്ധുക്കളും നാട്ടുകരും ചേർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗംഗാധരൻ്റെത് ആത്മഹത്യയാണെന്ന് സൂചന നൽകിയുള്ള സഹോദരൻ്റെ മകൻ്റെ പരാതിയിൽ നാദാപുരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇരുകൈകളും കാലുകൾക്കും സ്വാഭാവിക ചലന ശേഷി നഷ്‌ടപ്പെട്ടയാളാണ് ഗംഗാധരൻ. ആത്മഹത്യ ചെയ്തതാണോ എന്ന കാര്യം സംശയാധീതമായി അന്വേഷിക്കണമെന്ന് ചില നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ അവിവാഹിതനായ ഗംഗാധരൻ്റെ സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ.

Content Highlight: Man Living Alone In House In Nadapuram Dies In Fire

#Latest News #Death #Fire #Nadapuram

Next TV

Related Stories
പണിപോയി ....! ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് എസ്ഐ ഉൾപ്പെടെയുള്ളവരുടെ മദ്യപാനം, കുടുങ്ങിയത്  മിന്നല്‍ പരിശോധനയില്‍

Jun 13, 2026 10:53 PM

പണിപോയി ....! ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് എസ്ഐ ഉൾപ്പെടെയുള്ളവരുടെ മദ്യപാനം, കുടുങ്ങിയത് മിന്നല്‍ പരിശോധനയില്‍

ചേലക്കര പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ...

Read More >>
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പരാതി

Jun 13, 2026 10:08 PM

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് പരാതി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, തൃശൂര്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന്...

Read More >>
പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാർഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി

Jun 13, 2026 09:46 PM

പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാർഥിയുടെ പരാതി; ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം മാറ്റി

പാഠപുസ്തക വിതരണം വൈകിയെന്ന വിദ്യാർഥിയുടെ പരാതി, ഒറ്റപ്പാലത്ത് അധ്യാപികയെ സ്ഥലം...

Read More >>
ക്ഷണിക്കാതെ ഒരു അതിഥി....! മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Jun 13, 2026 08:43 PM

ക്ഷണിക്കാതെ ഒരു അതിഥി....! മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ...

Read More >>
Top Stories

News Roundup