#Latest News #Medical Negligence #Ottappalam Hospital #Complaint
പാലക്കാട്: ( www.truevisionnews.com ) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വാണിയംകുളം സ്വദേശികളായ നിതീഷ് - രേഷ്മ ദമ്പതികളുടെ മകനാണ് ചികിത്സ നിഷേധിച്ചത്. പനിയും ഛര്‍ദിയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടെമ്പറേച്ചര്‍ പോലും പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പനി കാരണം കുട്ടിയെ രാവിലെ മറ്റൊരു ഡോക്ടറെ കാണിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. ആ ഡോക്ടര്‍ എഴുതിയ പ്രിസ്‌ക്രിപ്ഷനുമായാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ഡോക്ടര്‍ എഴുതിയ ചികിത്സയില്‍ കൂടുതലൊന്നും ഇവിടെ ലഭിക്കില്ലെന്നായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മറുപടിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
Content Highlight: Medical Negligence Complaint Filed Against Ottapalam Taluk Hospital
#Latest News #Medical Negligence #Ottappalam Hospital #Complaint

































