ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി; ജൂൺ 16 മുതൽ തലശേരിയിൽ വിചാരണ തുടരും

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി; ജൂൺ 16 മുതൽ തലശേരിയിൽ വിചാരണ തുടരും
Jun 6, 2026 12:36 PM | By Athira V
#Latest News #Shuhaib Murder Case #Youth Congress #Kannur

കണ്ണൂർ: ( www.truevisionnews.com) മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി.

തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.

ഹർജി തള്ളിയതോടെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും.

വിചാരണാവേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതി പെരുമാറുന്നുവെന്ന ആരോപണമായിരുന്നു പ്രതിഭാഗം ഹർജിയിൽ ആരോപിച്ചിരുന്നത്. സാക്ഷികളുടെ വിസ്താരം നടക്കുമ്പോൾ കോടതി അനാവശ്യമായി ഇടപെടുന്നു എന്നടക്കം ഹർജിയിൽ ഉന്നിയിച്ചിരുന്നു.

ആദ്യം ഹർജി പരിഗണിക്കവെ, സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം സത്യവാങ്മൂലം ഉൾപ്പെടുത്തി ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജിയിന്മേൽ വാദം കേട്ട കോടതി ആണ് ഇപ്പോൾ വിധി പറഞ്ഞത്.

എട്ട് വർഷം നീണ്ട കാലതാമസത്തിന് ശേഷം ഇക്കഴിഞ്ഞ മെയ് 18നാണ് ഷുഹൈബ് വധക്കേസ് വിചാരണാ നടപടികളിലേക്ക് കടന്നത്. ഇതിനിടെ, പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങൾ വിചാരണ നടപടികളിൽ വലിച്ചുനീട്ടാനുള്ള നീക്കമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇതേ തുടർന്ന് ആകാശ് തില്ലങ്കേരി അടക്കം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പിന്നീട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ നേടി.

2018 ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂർ സ്വദേശി എസ് പി ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയത്.

Content Highlight: The trial court in the Youth Congress leader SP Shuhaib's murder case has rejected the defendant's plea to change the trial court.

#Latest News #Shuhaib Murder Case #Youth Congress #Kannur

Next TV

Related Stories
ചാലിയാറിന്റെ കാവലാൾ ഇനി ഓർമ്മ; പരിസ്ഥിതി പ്രവർത്തകൻ എടവണ്ണയിലെ ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 6, 2026 02:47 PM

ചാലിയാറിന്റെ കാവലാൾ ഇനി ഓർമ്മ; പരിസ്ഥിതി പ്രവർത്തകൻ എടവണ്ണയിലെ ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പുഴ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ...

Read More >>
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

Jun 6, 2026 02:44 PM

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി...

Read More >>
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

Jun 6, 2026 02:13 PM

'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

നഗരത്തിൽ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്നും പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്നും ഹിമവൽ...

Read More >>
 കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 6, 2026 01:52 PM

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക്...

Read More >>
Top Stories

News Roundup