'അന്ന് വണ്ടിയുടെ മുൻസീറ്റിൽ നിന്ന് അവൻ മാറിയിരുന്നില്ല, ആ മുഖത്തെ പാട് എനിക്ക് തന്നാണ് അവൻ പോയത്'; കൊല്ലം സുധിയുടെ ഓർമ്മകളുമായി ബിനു അടിമാലി

'അന്ന് വണ്ടിയുടെ മുൻസീറ്റിൽ നിന്ന് അവൻ മാറിയിരുന്നില്ല, ആ മുഖത്തെ പാട് എനിക്ക് തന്നാണ് അവൻ പോയത്'; കൊല്ലം സുധിയുടെ ഓർമ്മകളുമായി ബിനു അടിമാലി
2026-06-06T13:36:00 | By Athira V
#Latest News #Kollam Sudhi #Binu Adimali

( https://moviemax.in/) കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടം നടന്നിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്. പ്രിയപ്പെട്ടവരെല്ലാം സുധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. അവസാനനിമിഷവും സുധിക്കൊപ്പമുണ്ടായിരുന്നു ബിനു അടിമാലി.

ഗുരുതര പരിക്കുകളോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. മാസങ്ങളെടുത്താണ്‌ന സാധാരണ നിലയിലേക്ക് വന്നത്. ആരോഗ്യം വീണ്ടെടുത്തതിന് പിന്നാലെയായി സുധിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു അദ്ദേഹം.

എന്റെ സുധി പോയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. എന്നും ഒന്നിച്ചായിരുന്നു. അതിനാല്‍ ഒരു ചിത്രം പോലും എടുക്കാന്‍ ഞങ്ങള്‍ മറന്നിരുന്നു. ഇങ്ങനൊരു ചിത്രം ചെയ്ത് തന്ന പ്രിയ സുഹൃത്ത് അതുലിന് നന്ദി എന്നുമായിരുന്നു ബിനു അടിമാലി കുറിച്ചത്.

സുധി മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. സുധി പോയി, സ്റ്റാര്‍ മാജിക് പോയി, ബിനു അടിമാലി പോയി, എല്ലാം പോയി എന്നുമായിരുന്നു കമന്റുകള്‍. സുധിച്ചേട്ടന്‍ ദൂരെയേതോ ലൊക്കേഷനിലേക്ക് പോയത് പോലെയാണ് തോന്നുന്നത്. അങ്ങനെയാണ് വിശ്വസിക്കുന്നതെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്.

പ്രിയപ്പെട്ടവരെല്ലാം അന്ന് സുധിയെ അവസാനമായി കാണാന്‍ ഓടിയെത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് എപ്പോഴും പറയാറുള്ളതാണ്. സുധി പോയ ശേഷം അവര്‍ക്ക് ജീവിക്കണ്ടെ, അതിന് വേണ്ടിയാണ് രേണു ഈ മേഖലയിലേക്ക് വന്നത്. അവരുടെ ജോലിയാണ്, അവരത് ചെയ്യട്ടെ എന്നായിരുന്നു ബിനു അടിമാലിയും, ഷിയാസുമൊക്കെ പറഞ്ഞത്.

എന്തോ സംഭവിക്കാന്‍ പോവുകയാണെന്നൊരു തോന്നല്‍ വന്നിരുന്നു അന്ന്. വണ്ടിയുടെ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നത്. ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും മുന്നില്‍ തന്നെയായിരുന്നു അവന്‍ ഇരുന്നത്.

അവിടുന്ന് മാറുന്നേയുണ്ടായിരുന്നില്ല. അന്ന് നല്ലൊരു പവറിലായിരുന്നു അവന്‍. ഇത്രയും പവറില്‍ ഇവനേ നേരത്തെ കണ്ടിട്ടില്ലല്ലേ എന്ന് ചിന്തിച്ചിരുന്നു. അവന്‍ ഉറങ്ങുകയായിരുന്നു അവസാനമായി അവനെ കാണുമ്പോള്‍. പിന്നെ ഞാന്‍ കണ്ണ് തുറക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

സുധിയുടെ മുഖത്തൊരു പാടുണ്ടായിരുന്നു. അതിപ്പോള്‍ എന്റെ മുഖത്തുമുണ്ട്. അവന്റെ മുഖത്ത് എവിടെയായിരുന്നോ ആ പാട് അതേ സ്ഥലത്ത് തന്നെ എനിക്കും പാട് വന്നു. അതും തന്നാണ് അവന്‍ പോയത്.

ആ ഷോക്കില്‍ നിന്നും കാലങ്ങളെടുത്താണ് ബിനു അടിമാലി റിക്കവറായത്. അന്നത്തെ ദിവസം അവന്റേതായിരുന്നു. ആരോടും പരിഭവിക്കുകയോ, ആരേയും കുറിച്ച് പരാതി പറയുകയോ ചെയ്യാത്ത സ്വഭാവമായിരുന്നു. ഞാനൊക്കെ കുറ്റം പറഞ്ഞാലും അവന്‍ ചിരിക്കുമായിരുന്നു.

ബോഡി ഷെയ്മിംഗ് എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞാലും ഞങ്ങള്‍ അതൊക്കെ തമാശയായി എടുത്ത്, ആസ്വദിക്കുന്നവരായിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് മിമിക്രി അസോസിയേഷന്റെ പരിപാടിക്ക് പോയിരുന്നു. ഡിപ്രഷന്‍ കാരണം ആശുപത്രിയിലേക്ക് പോവണോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം പരിപാടിക്ക് പോയി വരാനായിരുന്നു ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്.

Content Highlight: It's been three years since my Sudhi passed away, Binu Adimali in memory of Kollam Sudhi

#Latest News #Kollam Sudhi #Binu Adimali

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup