'സംവിധായകർക്ക് എന്നെ എപ്പോഴും നല്ലവനായ നായകനായി കാണാനേ ഇഷ്ടമുള്ളൂ, അത് സങ്കടകരമാണ്'; മനസ്സ് തുറന്ന് ഹൃത്വിക് റോഷൻ

'സംവിധായകർക്ക് എന്നെ എപ്പോഴും നല്ലവനായ നായകനായി കാണാനേ ഇഷ്ടമുള്ളൂ, അത് സങ്കടകരമാണ്'; മനസ്സ് തുറന്ന് ഹൃത്വിക് റോഷൻ
2026-06-06T13:28:00 | By Anusree vc
#Hrithik Roshan #Zoya Akhtar #Luck By Chance

(https://moviemax.in/ ) ദശാബ്ദങ്ങളായി ബോളിവുഡിൽ വിജയഗാഥ തുടരുന്ന സൂപ്പർതാരമാണ് ഹൃത്വിക് റോഷൻ. പ്രണയനായകനായും ആക്ഷൻ ഹീറോയായും സൂപ്പർഹീറോയായും വെള്ളിത്തിരയിൽ വിസ്മയം തീർത്ത താരം, താൻ ഇനി അഭിനയിക്കാൻ ആഗ്രഹിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു വേഷത്തെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. പാരീസിൽ നിന്നുള്ള തന്റെ പുതിയൊരു സെൽഫി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം ഈ പുതിയ ആഗ്രഹം ആരാധകരുമായി പങ്കുവെച്ചത്.

എന്ത് തരം വേഷങ്ങളാണ് ഇനി ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹൃത്വിക് പറയുന്നു. ഉടൻ തന്നെ തന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ലക്ക് ബൈ ചാൻസ് എന്ന ചിത്രത്തിലെ 'സഫർ ഖാൻ' എന്ന കഥാപാത്രമാണ്. ‘അത്തരം ഒരു വേഷം കിട്ടിയാൽ ഞാൻ അത് ഇരുകയ്യും നീട്ടി സ്വീകരിക്കും. പക്ഷെ സംവിധായകർക്ക് എന്നെ എപ്പോഴും നല്ലവനായ നായകനായി കാണാൻ മാത്രമേ താല്പര്യമുള്ളൂ. അത് സങ്കടകരമാണ്’ ഹൃത്വിക് കുറിച്ചു.

ഹൃത്വികിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട 'ലക്ക് ബൈ ചാൻസ്' സംവിധായിക സോയ അക്തർ ഉടൻ തന്നെ മറുപടിയുമായി എത്തി. ‘നമുക്ക് കോഫി കുടിച്ചുകൊണ്ട് ഇതിനെക്കുറിച്ച് സംസാരിക്കാം’ എന്നായിരുന്നു സോയയുടെ രസകരമായ കമന്റ്.

2009ൽ പുറത്തിറങ്ങിയ സോയ അക്തറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'ലക്ക് ബൈ ചാൻസ്'. സിനിമ മോഹവുമായി എത്തുന്ന രണ്ടുപേരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ കടുത്ത രാഷ്ട്രീയവും മത്സരങ്ങളും തുറന്നുകാട്ടുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ഹൃത്വിക് എത്തിയതെങ്കിലും, സഫർ ഖാൻ എന്ന സൂപ്പർസ്റ്റാർ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുറമെ വളരെ ആകർഷകമായ വ്യക്തിത്വമാണെങ്കിലും, ഉള്ളിൽ അതീവ സ്വാർത്ഥനായ ഒരു താരത്തെയാണ് ഹൃത്വിക് ഈ വേഷത്തിലൂടെ അവതരിപ്പിച്ചത്. ഹൃത്വിക് റോഷന്റെ കരിയറിലെ അപൂർവ്വമായ 'ഗ്രേ ഷേഡ്' കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്.

'ലക്ക് ബൈ ചാൻസ്' എന്ന ചിത്രത്തിന് ശേഷം 2012ൽ പുറത്തിറങ്ങിയ 'അഗ്നിപഥ്' ആണ് ഹൃത്വിക് ഇത്തരമൊരു ഗൗരവമേറിയ വേഷം ചെയ്ത മറ്റൊരു ചിത്രം. പ്രതികാരദാഹിയായ വിജയ് ദീനനാഥ് ചൗഹാൻ എന്ന കഥാപാത്രം ഹൃത്വിക്കിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ഒരു സാധാരണക്കാരൻ എങ്ങനെ തകർന്നുവീഴുകയും പിന്നീട് പകരം വീട്ടാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നു എന്നതിന്റെ തീവ്രമായ അവതരണമായിരുന്നു ആ വേഷം.

അയാൻ മുഖർജിയുടെ 'വാർ 2' ന് ശേഷം, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ക്രിഷ് 4' ആണ് ഹൃത്വിക്കിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. 2027ൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ നാലാം ഭാഗമാണ്. നായകനപ്പുറം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കൊതിക്കുന്ന ഹൃത്വിക്കിന്റെ ആഗ്രഹം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Content Highlight: 'Directors always want to see me as a good hero, that's sad'; Hrithik Roshan opens up

#Hrithik Roshan #Zoya Akhtar #Luck By Chance

Next TV

Related Stories
വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

Jul 15, 2026 04:07 PM

വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സ്റ്റണ്ടിനിടെ 150 അടി ഉയരത്തിൽ 30 മിനിറ്റ് തൂങ്ങിക്കിടന്ന അനുഭവം പങ്കുവെച്ച് ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ...

Read More >>
'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

Jul 13, 2026 04:46 PM

'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

ജുറാസിക് പാർക്ക് താരം സാം നീൽ അർബുദബാധയെത്തുടർന്ന് 78-ാം വയസിൽ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഡോ. അലൻ ഗ്രാൻഡ് എന്ന...

Read More >>
Top Stories










News Roundup