---
title: "പാർട്ണർ വേണം, പക്ഷേ എഗ്രിമെന്റിൽ ഒപ്പിട്ട കല്ല്യാണം എനിക്ക് സെറ്റാവില്ല ;നടി ദിവ്യ പ്രഭ"
english_title: "I need a partner, but I can't set up a marriage after signing the agreement; Actress Divya Prabha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364229/i-need-a-partner-but-i-cant-set-up-a-marriage-after-signing-the-agreement-actress-divya-prabha"
published_at: "2026-06-06T12:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ca3b8bcd1_SREGE.jpg"
keywords: ["LATEST NEWS", "DIVYA PRABA", "MARRIAGE", "LIFE PARTNER"]
---

# പാർട്ണർ വേണം, പക്ഷേ എഗ്രിമെന്റിൽ ഒപ്പിട്ട കല്ല്യാണം എനിക്ക് സെറ്റാവില്ല ;നടി ദിവ്യ പ്രഭ

> **Lead Summary:** **[** 'ടേക്ക് ഓഫ്', 'മാലിക്', 'അറിയിപ്പ്', കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യ പ്രഭ. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്തിന്റെ 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള തന്റെ വേറിട്ട കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

## Article Content

**[** 'ടേക്ക് ഓഫ്', 'മാലിക്', 'അറിയിപ്പ്', കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദിവ്യ പ്രഭ. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്തിന്റെ 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചുമുള്ള തന്റെ വേറിട്ട കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

> "പാർട്‌നർഷിപ്പ് ഇഷ്ടപ്പെടുന്നയാൾ തന്നെയാണ് ഞാൻ. നിലവിൽ ജീവിതത്തിൽ സന്തോഷവും സമാധാനവുമെല്ലാമുണ്ട്. അതിനൊപ്പം ചേർന്നുപോകാൻ പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കാം. പക്ഷേ, ഒരു എഗ്രിമെന്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊന്നും ഞാൻ ചെയ്യുമെന്ന് തോന്നുന്നില്ല. കല്യാണം എനിക്ക് സെറ്റല്ല. ഒരു പാർട്ണർ വേണം, അത്രേയുള്ളൂ"- ദിവ്യ പ്രഭ പറഞ്ഞു.

> വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് വീട്ടിൽ നിന്നും യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും താരം വ്യക്തമാക്കി. "അച്ഛൻ ഗണപതി അയ്യരും അമ്മ ലീലാമണിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സഹോദരിമാരുടേതും പ്രണയവിവാഹമായിരുന്നു. അതുകൊണ്ടുതന്നെ അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമില്ല. വീട്ടിൽ കാര്യങ്ങൾ തുറന്നുപറയാൻ വലിയ സ്വാതന്ത്ര്യമുണ്ട്. വരുമാനമെന്ന രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകുമെന്ന ടെൻഷൻ മാത്രമാണ് അവർക്കുണ്ടായിരുന്നത്. എങ്കിലും എന്റെ തീരുമാനങ്ങളിൽ അവർ ഇടപെട്ടിട്ടില്ല. ഞാൻ അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്"- ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364229/i-need-a-partner-but-i-cant-set-up-a-marriage-after-signing-the-agreement-actress-divya-prabha)